മെസ്സിക്ക് 700ാം ഗോള്‍; ബാഴ്‌സയക്ക് സമനില
2-2നാണ് അത്‌ലറ്റിക്കോ ബാഴ്‌സയെ പിടിച്ചുകെട്ടിയത്. ഇതോടെ ബാഴ്‌സയുടെ കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.
ക്യാംപ് നൗ: കരിയറിലെ 700ാം ഗോള്‍ മെസ്സി സ്വന്തമാക്കിയിട്ടും സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് വീണ്ടും അടിപതറി. കിരീട നേട്ടത്തിന് ഏതാനും മല്‍സരങ്ങള്‍ ശേഷിക്കെ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡിനോട് സമനില പിടിച്ചതോടെയാണ് ബാഴ്‌സയക്ക് അടിതെറ്റിയത്.
2-2നാണ് അത്‌ലറ്റിക്കോ ബാഴ്‌സയെ പിടിച്ചുകെട്ടിയത്. ഇതോടെ ബാഴ്‌സയുടെ കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. നിലവില്‍ റയല്‍ മാഡ്രിഡ് ഒരു പോയിന്റിന്റെ ലീഡോടെ ഒന്നാം സ്ഥാനത്തുണ്ട്. ഡീഗോ കോസ്റ്റയിലൂടെ ബാഴ്‌സയാണ് ആദ്യം ലീഡെടുത്തത്. അത്‌ലറ്റിക്കോ താരമായ ഡീഗോയുടെ സെല്‍ഫ് ഗോളായിരുന്നു അത്. എന്നാല്‍ പെനാല്‍റ്റിയിലൂടെ അത്‌ലറ്റിക്കോ സമനില പിടിച്ചു. സോളാണ് പെനാല്‍റ്റി എടുത്തത്. തുടര്‍ന്ന് മറ്റൊരു പെനാല്‍റ്റിയിലൂടെ ബാഴ്‌സ ലീഡ് തിരിച്ചുപിടിച്ചു. 50ാം മിനിറ്റില്‍ മെസ്സിയാണ് ഈ പെനാല്‍റ്റിയെടുത്തത്. മെസ്സിയുടെ കരിയറിലെ 700ാം ഗോളായിരുന്നു ഇത്. എന്നാല്‍ 62ാം മിനിറ്റില്‍ അത്‌ലറ്റിക്കോയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ഈ പെനാല്‍റ്റി എടുത്തതും സോള്‍ ആയിരുന്നു. തുടര്‍ന്ന് ഒരു ഗോളിനായി ബാഴ്‌സ പൊരുതിയെങ്കിലും മല്‍സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. മറ്റ് മല്‍സരങ്ങളില്‍ മല്ലോര്‍ക്ക സെല്‍റ്റാ വിഗോയെ 5-1നും സെവിയ്യ ലെഗ്നീസിനെ എതിരില്ലാത്ത മൂന്ന് ഗോളിനും തോല്‍പ്പിച്ചു.