മെക്‌സിക്കോയില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കില്‍ 343 അഭയാര്‍ഥികള്‍; 103 പേര്‍ കുട്ടികള്‍
വെരാക്രൂസ്: മെക്‌സിക്കോയിലെ വെരാക്രൂസ് സംസ്ഥാനത്ത് ഉപേക്ഷിക്കപ്പെട്ട ട്രക്കില്‍ 343 അഭയാര്‍ഥികളെ കണ്ടെത്തി. ഇവരില്‍ 103 പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണെന്ന് മെക്‌സിക്കന്‍ അധികൃതര്‍ അറിയിച്ചു. ഹോണ്ടുറാസ്, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍, ഇക്വഡോര്‍ എന്നീ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളാണ് ഇവര്‍. മെക്‌സിക്കോ വഴി യുഎസിലേക്ക് കടക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.
ട്രക്കിലുണ്ടായിരുന്നവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. മധ്യ അമേരിക്കയിലെ ദാരിദ്ര്യത്തില്‍ നിന്നും അക്രമത്തില്‍ നിന്നും രക്ഷനേടാനായാണ് ആളുകള്‍ പലായനം ചെയ്യുന്നത്. രേഖകളില്ലാത്ത നിരവധി കുടിയേറ്റക്കാരെ യുഎസ് അതിര്‍ത്തിക്കപ്പുറത്തേക്ക് കടത്തുന്നവര്‍ക്ക് വലിയ തുകകളാണ് ഇവര്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം യുഎസിലെ ടെക്‌സാസില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കില്‍ 53 കുടിയേറ്റക്കാരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.