ലോകത്ത് ഇന്ന് മാത്രം 8,93,000 കൊവിഡ് കേസുകള്‍; പ്രതിദിന എണ്ണത്തില്‍ റെക്കോഡ്

Update: 2021-04-24 15:14 GMT

പാരീസ്: ലോകത്ത് ഇന്ന് മാത്രം 893,000 കൊവിഡ് 19 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. പ്രധാനമായും ഇന്ത്യയിലെ രോഗികളുടെ വര്‍ധനവ് മൂലമാണ് പ്രതിദിന എണ്ണത്തില്‍ ഇത്രയും വലിയ സംഖ്യ രേഖപ്പെടുത്താന്‍ കാരണമെന്ന് എഎഫ്പി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനു മുമ്പ് ജനുവരി എട്ടിന് 819,000 കേസുകള്‍ റിപോര്‍ട്ട് ചെയ്തതാണ് ഏറ്റവും കൂടിയ എണ്ണം. ഇന്ത്യയില്‍ വെള്ളിയാഴ്ച 332,730 പുതിയ കേസുകളും ശനിയാഴ്ച 346,786 കേസുകളുമാണ് റിപോര്‍ട്ട് ചെയ്തത്. ഒരാഴ്ചയ്ക്കുള്ളില്‍, ലോകമെമ്പാടും 5.5 ദശലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ ഏകദേശം രണ്ട് ദശലക്ഷവും ഇന്ത്യയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനേക്കാള്‍ 2,624 മരണങ്ങള്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മഹാമാരി കാരണം രാജ്യത്ത് മൊത്തം 1,90,000 ആളുകള്‍ മരിച്ചു. അമേരിക്ക-490,000, ബ്രസീല്‍-459,000, തുര്‍ക്കി-404,000 എന്നിവയാണ് ഇന്ത്യയ്ക്കു പിന്നിലുള്ളത്. 2019 ഡിസംബറില്‍ ചൈനയില്‍ പകര്‍ച്ചവ്യാധി ആരംഭിച്ചശേഷം ലോകമെമ്പാടും 145,544,646 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

More Than 8,93,000 Coronavius Cases Registered Worldwide


Tags:    

Similar News