പാരീസ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ് മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. 2019 ഡിസംബറില്‍ റിപോര്‍ട്ട് ചെയ്തതു മുതല്‍ കൊവിഡ് 19 ലോകത്താകമാനം 25 ദശലക്ഷത്തിലധികം പേരുടെ ജീവനെടുത്തതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ ആകെ 2,500,172 പേര്‍ മരണപ്പെട്ടു. ആകെ 112,618,488 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
യൂറോപിലാണ് ഏറ്റവും കൂടുതല്‍ മരണം റിപോര്‍ട്ട് ചെയ്തത്-842,894. ലാറ്റിന്‍ അമേരിക്കയും കരീബിയന്‍ രാജ്യങ്ങളും-667,972, യുഎസും കാനഡയും 528,039 ആണ് തൊട്ടുപിറകിലുള്ളത്. യുഎസ്-506,232, ബ്രസീല്‍-249,957, മെക്‌സിക്കോ-182,815, ഇന്ത്യ-156,705, ബ്രിട്ടന്‍-122,070 എന്നീ അഞ്ച് രാജ്യങ്ങളാണ് മരണനിരക്കില്‍ മുന്നിലുള്ളത്. ഓരോ രാജ്യത്തെയും ആരോഗ്യ വകുപ്പ് നല്‍കിയ പ്രതിദിന കണക്കുകളെ അടിസ്ഥാനമാക്കിയാണ് വിവരം ശേഖരിച്ചിട്ടുണ്ട്.
2020 ജനുവരിയില്‍ ചൈനയിലാണ് ആദ്യത്തെ മരണം രേഖപ്പെടുത്തിയത്. മരണസംഖ്യ രണ്ട് ദശലക്ഷം എത്താന്‍ വെറും നാല് മാസമാണ് വേണ്ടിവന്നത്. ഈ വര്‍ഷം ജനുവരി അവസാനം മുതല്‍ മരണത്തിന്റെ വേഗത കുറഞ്ഞു. കഴിഞ്ഞ ആഴ്ച 66,800 അല്ലെങ്കില്‍ പ്രതിദിനം ശരാശരി 9,500 ആണ് മരണനിരക്ക്. നിലവിലെ ദൈനംദിന കണക്ക് നവംബര്‍ ആദ്യം കണ്ടതിന് സമാനമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ആഗോള മരണങ്ങളില്‍ മൂന്നിലൊന്നില്‍ കൂടുതല്‍ യൂറോപ്പിലെ 52 രാജ്യങ്ങളിലും പ്രദേശങ്ങളിലുമാണ്. മുന്‍ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 14 ശതമാനം കുറഞ്ഞ് പ്രതിദിനം 3,400 ആയി.
മറ്റ് ഭൂഖണ്ഡങ്ങളിലും കൊവിഡ് മരണനിരക്ക് കുറയുകയാണ്. യുഎസും കാനഡയും 23 ശതമാനം ഇടിഞ്ഞ് പ്രതിദിനം 2,150 ആയി. യൂറോപ്പിനേക്കാളും ആഫ്രിക്കയേക്കാളും വേഗത്തില്‍ ഇടിഞ്ഞു. പ്രതിദിനം 13 ശതമാനം ഇടിഞ്ഞ് 378 ആയി. ലാറ്റിനമേരിക്കയിലും കരീബിയനിലും മരണനിരക്ക് ഏഴ് ശതമാനത്തിലേക്ക് താഴ്ന്നു. ഇവിടെ ദിവസേന 2,720 പേരാണ് മരണപ്പെടുന്നത്. ജനസംഖ്യാനുപാതത്തില്‍ ഏറ്റവും കൂടുതല്‍ മരണമടഞ്ഞ രാജ്യം ബെല്‍ജിയമാണ്-1,850. ചെക്ക് റിപ്പബ്ലിക് 1,850, സ്ലൊവേനിയ-1,830, ബ്രിട്ടന്‍-1,790, ഇറ്റലി 1,600 എന്നിങ്ങനെയാണ് തൊട്ടടുത്ത രാജ്യങ്ങള്‍.
Worldwide Coronavirus Deaths Top 2.5 Million: Report