മുജാഹിദ് (മര്‍കസുദ്ദഅ്‌വ) 10ാമത് സംസ്ഥാന സമ്മേളനം 15 മുതല്‍ കരിപ്പൂരില്‍

Update: 2024-02-12 12:18 GMT

കരിപ്പൂര്‍: മുജാഹിദ് (മര്‍കസുദ്ദഅ്‌വ വിഭാഗം) പത്താമത് സംസ്ഥാന സമ്മേളനം 15 മുതല്‍ 18 വരെ കരിപ്പൂര്‍ വെളിച്ചം നഗറില്‍ നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15ന് വൈകീട്ട് 3.30ന് ആഗോള പണ്ഡിത സഭാംഗം അശൈഖ് സല്‍മാന്‍ അല്‍ ഹുസയ്‌നി അന്നദ് വി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ പാറപ്പുറത്ത് മൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എളമരം കരീം എം പി, പത്മശ്രീ ഡോ. ബി രവി പിള്ള, പരോക്ഷ മാര്‍ഗ വിജ്ഞാന കേന്ദ്രം അധ്യക്ഷന്‍ ആത്മാദാസ് യമി, ഫാദര്‍ സജീവ് വര്‍ഗീസ്, പത്മശ്രീ ചെറുവയല്‍ രാമന്‍, ജെയിന്‍ ടെംപിള്‍ ട്രസ്റ്റ് പ്രസിഡന്റ് രമേശ് ജി മേത്ത, ബുദ്ധിസ്റ്റ് ഉപാസകന്‍ ആചാര്യ പവിത്രന്‍, കാലിക്കറ്റ് പാര്‍സി അന്‍ജുമന്‍ പ്രസിഡന്റ് സുബിന്‍ മാര്‍ഷല്‍ പ്രസംഗിക്കും. സമ്മേളന സുവനീര്‍ ടി വി ഇബ്‌റാഹീം എംഎല്‍എ പ്രകാശ നം ചെയ്യും. പിടിഎ റഹീം എംഎല്‍എ, ഡോ. പി മുസ്തഫ ഫാറൂഖി പുസ്തക പ്രകാശനം നിര്‍വഹിക്കും. പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ പ്രഫ. പി മുഹമ്മദ് കുട്ടശ്ശേരിയെ ആദരിക്കും.

    തുടര്‍ന്ന ദി ഐഡിയ ഓഫ് ഇന്ത്യ പ്രോഗ്രാം നടക്കും. മാധ്യമപ്രവര്‍ത്തകരായ കെ പി ശശികുമാറും ഷാജഹാന്‍ മാടമ്പാട്ടും അഭിമുഖം നടത്തും. വിവിധ ദിവസങ്ങളിലായി വിപുലമായ പരിപാടികളാണ് നടക്കുക. ഞായറാഴ്ച വൈകീട്ട് 4.30ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിക്കും. ഫലസ്തീന്‍ അംബാസിഡര്‍ ഡോ. അബ്ദുര്‍റസാഖ് അബൂജസര്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ജെ എന്‍ എച്ച് മാനേജിങ് ഡയറക്ടര്‍ വി പി മുഹമ്മദലി, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹ്മദ് അതിഥിയായിരിക്കും. കെഎന്‍എം മര്‍കസുദ്ദഅ്‌വ ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നടത്തും. എം അഹ്മദ് കുട്ടി മദനി, എന്‍ എം അബ്ദുല്‍ ജലീല്‍, പ്രഫ. കെ പി സകരിയ്യ, സഹല്‍ മുട്ടില്‍, സി ടി ആയിഷ, ആദില്‍ നസീഫ് മങ്കട, നദ നസ്‌റിന്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെഎന്‍എം മര്‍കസുദ്ദഅ്‌വ പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, കെജെയു പ്രസിഡന്റ് പ്രഫ. എ അബ്ദുല്‍ ഹമീദ് മദീനി, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ കെ എല്‍ പി യൂസുഫ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പ്രഫ. കെ പി സകരിയ്യ സംബന്ധിച്ചു.

Tags:    

Similar News