ആലപ്പുഴയില്‍ പ്രമുഖ നേതാക്കള്‍ തോല്‍പ്പിച്ചുവെന്ന് ഷാനിമോള്‍; കോണ്‍ഗ്രസ് അന്വേഷണ കമ്മീഷനെ നിയോഗിച്ചു
മണ്ഡലത്തില്‍ പാര്‍ട്ടിക്ക് അശ്രദ്ധ ഉണ്ടായെന്ന് മുല്ലപ്പള്ളി പറഞ്ഞു. തോല്‍വിയെ കുറിച്ച് പഠിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു.
തിരുവനന്തപുരം: ആലപ്പുഴ മണ്ഡലത്തില്‍ തന്നെ തോല്‍പ്പിക്കാന്‍ പ്രമുഖ നേതാക്കള്‍ പ്രവര്‍ത്തിച്ചുവെ്‌ന് ഷാനിമോള്‍ ഉ്‌സാമാന്റെ ആരോപണം പരോക്ഷമായി സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മണ്ഡലത്തില്‍ പാര്‍ട്ടിക്ക് അശ്രദ്ധ ഉണ്ടായെന്ന് മുല്ലപ്പള്ളി പറഞ്ഞു. തോല്‍വിയെ കുറിച്ച് പഠിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ചില അടിയൊഴുക്കുകളെ കുറിച്ച് ഷാനിമോള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആരോപണം ഉന്നയിച്ച ഷാനിമോള്‍ ഉസ്മാന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തില്ല.
യുഡിഎഫിന് 20ഇല്‍ 19 സീറ്റും കിട്ടിയെങ്കിലും സിറ്റിങ് സീറ്റായ ആലപ്പുഴയില്‍ ഷാനി മോള്‍ ഉസ്മാന് തോല്‍വി നേരിടേണ്ടി വന്നു. പാര്‍ട്ടി തോല്‍വി പ്രതീക്ഷിച്ചതല്ലെന്നും പാര്‍ട്ടിയ്ക്ക് അശ്രദ്ധ ഉണ്ടായെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നു.
തന്റെ പരാജയത്തിന് കാരണം പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവും ആലപ്പുഴ ജില്ലയിലെ തന്നെ മറ്റൊരു നേതാവുമാണെന്നാണ് ഷാനിമോളുടെ പരാതി. ഇക്കാര്യം കെപിസിസി അധ്യക്ഷനേയും ഷാനിമോള്‍ അറിയിച്ചിട്ടുണ്ട്. പ്രതിഷേധം അറിയിക്കാനാണ് ഇന്നത്തെ യോഗങ്ങളില്‍ നിന്ന് വിട്ടു നിന്നത്. തുടര്‍ന്നാണ് തോല്‍വി പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചത്. ഇതിനിടെ അരൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാനെ മത്സരിപ്പിക്കണമെന്നു മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.