സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊല്ലാന്‍ ശ്രമം; അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ
കണ്ണൂര്‍: സിപിഎം ചാലക്കര ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കെ പി വത്സനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ അഞ്ച് വര്‍ഷം കഠിന തടവിനും 1500 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു.
മാഹി അസി.സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ചാലക്കര സ്വദേശികളായ കെ.മുരളി, കെ.എം.ത്രിജേഷ്, കുപ്പി സുമ്പീഷ്, മാരിയന്റവിട സുരേഷ്, ഷിനോജ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം.
2007 നവംബര്‍ അഞ്ചിനാണ് ചാലക്കരയില്‍ വ്യാപാരിയായ കെ.പി.വത്സനെ എട്ടംഗ ആര്‍എസ്എസ് സംഘം കടയില്‍ കയറി ആക്രമിച്ചത്. ആക്രമണത്തില്‍ വത്സന്റെ ഇടത് കൈപ്പത്തി വെട്ടിമാറ്റിയിരുന്നു.