മസ്ജിദുകള്‍ സംഘര്‍ഷ വേദിയാക്കാന്‍ സിപിഎമ്മും ചില പണ്ഡിതരും ശ്രമിക്കുന്നു; വിശ്വാസികള്‍ കരുതിയിരിക്കണമെന്ന് മെക്ക

Update: 2021-12-01 13:48 GMT

കൊച്ചി: വഖഫ് സ്ഥാപനമായ മസ്ജിദുകള്‍ സംഘര്‍ഷത്തിന് വേദിയാക്കാന്‍ സിപിഎമ്മും ഇടതു സഹയാത്രികരും ചില പണ്ഡിതന്മാരും ആഹ്വാനം ചെയ്യുന്നത് വിശ്വാസികള്‍ കരുതിയിരിക്കണമെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ ഒരു മുസ്‌ലിം സംഘടനയും മസ്ജിദുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തിന് തീരുമാനിക്കുകയോ ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ല. തെറ്റായ വാര്‍ത്തകളും പ്രചാരണങ്ങളും നടത്തുന്ന സമുദായദ്രോഹികളെ മുസ്‌ലിം സമൂഹം തിരിച്ചറിയണം.

വഖഫ് സ്ഥാപനങ്ങളായ മസ്ജിദുകള്‍ രാഷ്ട്രീയ വത്കരിച്ച് സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് അധികാര സ്ഥാനങ്ങള്‍ക്കു വേണ്ടി കോടാലി കൈകളായി പ്രവര്‍ത്തിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്നും എന്‍ കെ അലി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News