പിഎസ് സി ബുള്ളറ്റിനിലെ വര്‍ഗീയ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണം: മെക്ക
ലോക്ക് ഡൗണിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാരും സംഘ് പരിവാര്‍ ഭീകരരും നടത്തുന്ന വര്‍ഗീയവിദ്വേഷപ്രചരണങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി ആവശ്യപ്പെട്ടു.അന്യായമായി യുഎപിഎ ചുമത്തിയും എന്‍ഐഎ ഇടപെട്ടും വിവിധ സംസ്ഥാനങ്ങളില്‍ മുസ് ലിംകളെ വേട്ടയാടി ജയിലിലടക്കുന്ന കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നടപടി തിരുത്തണം
കൊച്ചി: ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക് സര്‍വീസ് കമ്മീഷനിലെ സംഘ് പരിവാര്‍ താല്‍പര്യ സംരക്ഷകരെ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും, ബുള്ളറ്റിനിലെ വര്‍ഗീയ പരാമര്‍ശം പിന്‍വലിച്ച് അടുത്ത ലക്കത്തില്‍ മാപ്പ് രേഖപ്പെടുത്തി പ്രസിദ്ധീകരിക്കണമെന്നും മുസ് ലിം എംപ്ലോയീസ് കള്‍ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി ആവശ്യപ്പെട്ടു.ലോക്ക് ഡൗണിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാരും സംഘ് പരിവാര്‍ ഭീകരരും നടത്തുന്ന വര്‍ഗീയവിദ്വേഷപ്രചരണങ്ങള്‍ക്ക് അറുതി വരുത്തണം.
അന്യായമായി യുഎപിഎ ചുമത്തിയും എന്‍ഐഎ ഇടപെട്ടും വിവിധ സംസ്ഥാനങ്ങളില്‍ മുസ് ലിംകളെ വേട്ടയാടി ജയിലിലടക്കുന്ന കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നടപടി തിരുത്തണം.ഗര്‍ഭിണിയായ യുവതിയേയും വിദ്യാര്‍ഥികളെയും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷനെയും പ്രതിചേര്‍ത്തുള്ള ഏകപക്ഷീയമായ വംശീയാക്ഷേപാതിക്രമ നടപടികള്‍ അവസാനിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം.തൊഴില്‍ നഷ്ടപ്പെട്ടും വിസാ കാലാവധി തീര്‍ന്നും രോഗം മൂലവും നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളില്‍ അര്‍ഹരായ മുഴുവന്‍ പേരുടേയും ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണം.
പ്രവാസി മടക്കയാത്രക്കാരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കി മുന്‍കൂട്ടി പ്രസിദ്ധീകരിച്ച് വിവേചനരഹിതവും സുതാര്യവുമായ തിരിച്ചു വരവിന് അവസരമൊരുക്കുവാന്‍ കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ട കോണ്‍സലേറ്റും എംബസികളും തയ്യാറാവണമെന്നും എന്‍ കെ അലി ആവശ്യപ്പെട്ടു.ലോക്ക് ഡൗണ്‍ കാലയളവിലെ അനുഭവങ്ങളും യാഥാര്‍ഥ്യവും അവധാനതയോടും ആസൂത്രിതമായും പരിഗണിച്ച് കേരളത്തിലെ മദ്യനയം പുന:പരിശോധിച്ച് ജനോപകാരപ്രദമായും ഫലപ്രദമായും നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും എന്‍ കെ അലി ആവശ്യപ്പെട്ടു.