വാളും ഇരുമ്പ് ദണ്ഡുകളുമായെത്തിയ ഹിന്ദുത്വ അക്രമി സംഘത്തെ ധീരതയോടെ പ്രതിരോധിച്ച് മുസ് ലിം കച്ചവടക്കാര്‍. അക്രമി സംഘത്തെ കയ്യില്‍ കിട്ടിയ വസ്തുക്കളുമായി പ്രതിരോധിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ഇലക്ട്രോണിക് ഷോപ്പിലേക്ക് മാരകായുധങ്ങളുമായി എത്തിയ ഹിന്ദുത്വരെ മുസ് ലിം കച്ചവടക്കാര്‍ പ്രതിരോധിക്കുന്നു എന്ന അടിക്കുറിപ്പോടെ മുസ് ലിം ആവാസ് എന്ന പേജിലാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. മാര്‍ച്ച് 15നാണ് സംഭവം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാളും ഇരുമ്പു ദണ്ഡുകളുമായെത്തിയ ഹിന്ദുത്വര്‍ കച്ചവടക്കാര്‍ പ്രതിരോധിച്ചതോടെ ഭയപ്പെട്ട് പിന്‍മാറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. കടയിലുണ്ടായിരുന്ന സാധനങ്ങളും ഗ്യാസ് സിലിണ്ടറും ഉപയോഗിച്ചാണ് കച്ചവടക്കാര്‍ വാളുമായെത്തിയ അക്രമിയെ പ്രതിരോധിച്ചത്. ഇതിനിടെ ഒരു വയോധികന്‍ അക്രമിയുടെ കൈക്ക് കടന്നു പിടിച്ച് ചെറുത്ത് നില്‍ക്കുന്നതും കാണാം. കച്ചവടക്കാരെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ കമ്മന്റിടുന്നത്. പോലിസ് നോക്കി നില്‍ക്കെ സംഘപരിവാര്‍ ആക്രമണം വ്യാപകമാകുന്ന സാഹചര്യത്തില്‍ അക്രമികളെ സ്വയം പ്രതിരോധിക്കാന്‍ തയ്യാറാവണമെന്ന് ഒരാള്‍ കമ്മന്റ് ചെയ്തു.