പ്രകൃതിവിരുദ്ധ പീഡനം: പോക്‌സോ കേസില്‍ നടുവണ്ണൂര്‍ സ്വദേശിക്ക് 22 വര്‍ഷം കഠിനതടവ്
നടുവണ്ണൂര്‍ പൂനത്ത് പാലോളി കുന്നുമ്മല്‍ പി കെ മാധവനെയാണ്(55) കൊയിലാണ്ടി പോക്‌സോ കോടതികള്‍ക്കായുള്ള ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി പി അനില്‍ ശിക്ഷിച്ചത്.
കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസില്‍ പ്രതിക്ക് 22 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. നടുവണ്ണൂര്‍ പൂനത്ത് പാലോളി കുന്നുമ്മല്‍ പി കെ മാധവനെയാണ്(55) കൊയിലാണ്ടി പോക്‌സോ കോടതികള്‍ക്കായുള്ള ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി പി അനില്‍ ശിക്ഷിച്ചത്.
പിഴസംഖ്യ കേസിലെ ഇരയായ ബാലന് കൊടുക്കണം. പിഴയടയ്ക്കാത്ത പക്ഷം രണ്ടുവര്‍ഷംകൂടി തടവ് അനുഭവിക്കണം. 2019ല്‍ ബാലുശ്ശേരി പോലിസാണ് കേസെടുത്തത്. ഫുട്‌ബോള്‍ കളി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന 13കാരനെ റബ്ബര്‍തോട്ടത്തിലേക്ക് കൊണ്ടുപോയി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജിതിന്‍ ഹാജരായി.