നരേന്ദ്ര മോദിക്ക് കൊടുക്കേണ്ടത് ജനാധിപത്യത്തിന്റെ മുഖത്തടിയാണെന്ന് മമത ബാനര്‍ജി
'പണം എനിക്കൊരു വിഷയമല്ല. അതുകൊണ്ടാണ് നരേന്ദ്ര മോദി ബംഗാളില്‍ വന്നിട്ട് എന്റെ പാര്‍ട്ടിയെ ടോള്‍ പിരിവ് നടത്തുന്ന പാര്‍ട്ടിയെന്ന് വിളിച്ചപ്പോള്‍ അയാളുടെ മുഖത്തടിക്കാന്‍ തോന്നിയത്. എന്നാല്‍ ഇപ്പോള്‍ നരേന്ദ്ര മോദിക്ക് വേണ്ടത് ജനാധിപത്യത്തിന്റെ മുഖത്തടിയാണ്,' മമത പറഞ്ഞു.
ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്ക് നാം കൊടുക്കേണ്ടത് ജനാധിപത്യത്തിന്റെ മുഖത്തടിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിനെ ടോള്‍ പിരിവുകാര്‍ എന്ന് വിളിച്ചതിനുള്ള മറപടിയായിട്ടായിരുന്നു മമതയുടെ പ്രസ്താവന.
'പണം എനിക്കൊരു വിഷയമല്ല. അതുകൊണ്ടാണ് നരേന്ദ്ര മോദി ബംഗാളില്‍ വന്നിട്ട് എന്റെ പാര്‍ട്ടിയെ ടോള്‍ പിരിവ് നടത്തുന്ന പാര്‍ട്ടിയെന്ന് വിളിച്ചപ്പോള്‍ അയാളുടെ മുഖത്തടിക്കാന്‍ തോന്നിയത്. എന്നാല്‍ ഇപ്പോള്‍ നരേന്ദ്ര മോദിക്ക് വേണ്ടത് ജനാധിപത്യത്തിന്റെ മുഖത്തടിയാണ്,' മമത പറഞ്ഞു. നരേന്ദ്ര മോദി നാണംകെട്ട പ്രധാനമന്ത്രിയാണെന്ന് മമത ബാനര്‍ജി കഴിഞ്ഞ ദിവസം ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞിരുന്നു.
അതേസമയം, ജയ് ശ്രീരാം എന്ന് വിളിച്ചതിന് മമത തന്നെ അറസ്റ്റ് ചെയ്യുമോ എന്ന് കഴിഞ്ഞദിവസം മോദി ചോദിച്ചിരുന്നു. തന്റെ വാഹനവ്യൂഹത്തിന് നേരെ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച യുവാക്കളെ മമത ശാസിച്ചിരുന്നു. ഇതിനെ ഉദ്ധരിച്ചായിരുന്നു മോദിയുടെ പ്രസ്താവന. ജയ് ശ്രീറാം എന്ന് വിളിച്ചുപറയുന്നവരെയൊക്കെ ദീദി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്ന അവസ്ഥയാണുള്ളതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.