ഹിന്ദുത്വ പ്രീണനവുമായി കോണ്‍ഗ്രസ്; ഗോഹത്യ ആരോപിച്ച് മധ്യപ്രദേശില്‍ മൂന്നു പേര്‍ക്കെതിരേ എന്‍എസ്എ ചുമത്തി

കന്ദ്വ സ്വദേശികളായ രാജു, ഷഖില്‍, അസം എന്നിവര്‍ക്കെതിരേയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നു പേരില്‍ ഒരാള്‍ക്ക് ഗോഹത്യയുമായി ബന്ധപ്പെട്ട് നേരത്തേയും കേസുണ്ടെന്ന് പോലിസ് പറഞ്ഞു.

Update: 2019-02-05 15:59 GMT

ഭോപ്പാല്‍: കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ സാമൂദായികമായ അതിവൈകാരികത നിലനില്‍ക്കുന്ന കന്ദ്വ മേഖലയില്‍ പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് മൂന്നു പേര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി കേസെടുത്തു. കന്ദ്വ സ്വദേശികളായ രാജു, ഷഖില്‍, അസം എന്നിവര്‍ക്കെതിരേയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നു പേരില്‍ ഒരാള്‍ക്ക് ഗോഹത്യയുമായി ബന്ധപ്പെട്ട് നേരത്തേയും കേസുണ്ടെന്ന് പോലിസ് പറഞ്ഞു. സംസ്ഥാനത്ത് പശുകശാപ്പുകാര്‍ക്കെതിരേ എന്‍എസ്എ ചുമത്തുന്നത് ആദ്യമായാണ്.

മൊഗാത്തിനു സമീപം ചിലര്‍ പശു കശാപ്പില്‍ ഏര്‍പ്പെടുന്നതായി വിവരംലഭിച്ച പോലിസ് സ്ഥലത്തെത്തുമ്പോഴേക്കും സംഘം ഇരുട്ടിന്റെ മറപിടിച്ച് ഓടിരക്ഷപ്പെട്ടിരുന്നതായി എസ് പി സിദ്ധാര്‍ത്ഥ് ബഹുഗുണ പറഞ്ഞു. പരിശോധനയില്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.തുടര്‍ന്ന് കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരേ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുത്തു. തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്.

Tags:    

Similar News