നേപ്പാളില്‍ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി
വിമാന യാത്രികരായ 22 പേരും മരിച്ചെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു
കാഠ്മണ്ഡു: നേപ്പാളില്‍ കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട താരാ എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി.വിമാന യാത്രികരായ 22 പേരും മരിച്ചെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.അപകടകാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം കാഠ്മണ്ഡുവില്‍ നടത്തും.10 മൃതദേഹം ഇന്നലെ കാഠ്മണ്ഡുവിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് 12 മൃതദേഹം കൂടി കാഠ്മണ്ഡുവിലെത്തിച്ചത്.
4 ഇന്ത്യക്കാരടക്കം 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കൂടാതെ 2 ജര്‍മന്‍കാരും 13 നേപ്പാളികളും മൂന്ന് ജപ്പാന്‍കാരും ഉണ്ടായിരുന്നു.കുമാര്‍ ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവി ത്രിപാഠി എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.
കാണാതായി 19 മണിക്കൂറിന് ശേഷമാണ് വിമാനം മുസ്താങില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.മോശം കാലാവസ്ഥയും വിമാനത്തിന്റെ സാങ്കേതിക തകരാറും അപകടകാരണമായെന്നാണ് നിഗമനം.
43 വര്‍ഷം പഴക്കമുള്ള വിമാനമാണ് അപകടത്തില്‍പെട്ടത് എന്നതിനാല്‍, വിമാനത്തിന്റെ കാലപ്പഴക്കവും സാങ്കേതികതികവും അടക്കം അന്വേഷണ കമ്മീഷന്‍ പരിശോധിക്കും.ബ്ലാക്ക് ബോക്‌സിന്റെ വിശദ പരിശോധനയ്ക്ക് ശേഷമേ അപകടകാരണം സംബന്ധിച്ച് വ്യക്തമായ നിഗമനത്തിലെത്താനാകൂവെന്ന അധികൃതര്‍ അറിയിച്ചു.