കൊവിഡ്: ഇന്ന് മുതല്‍ ഇന്ത്യന്‍ യാത്രാവിമാനങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ച് നെതര്‍ലന്‍ഡ്‌സ്
ആംസ്റ്റര്‍ഡാം: ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ച് നെതര്‍ലന്‍ഡ്‌സ്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രില്‍ 26 മുതല്‍ നെതര്‍ലന്‍ഡ്‌സ് ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഏപ്രില്‍ 26 മുതല്‍ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയും പിന്നീട് ജൂണ്‍ ഒന്നുവരെ നീട്ടിയതായി നെതര്‍ലന്‍ഡ്‌സ് എംബസി പിന്നീട് ട്വീറ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍, ജൂണ്‍ ഒന്ന് മുതല്‍ വിലക്ക് നീക്കുകയാണെന്ന് ആംസ്റ്റര്‍ഡാമിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരിക്കുന്നത്. കൊവിഡ് കേസുകള്‍ കൂടുതലുള്ള രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്.