പ്രതിഷേധം ശക്തം;സാധ്വി ഋതംബരയുടെ പരിപാടി റദ്ദാക്കി ന്യൂജേഴ്‌സി ചര്‍ച്ച്
പരിപാടി റദ്ദാക്കണമെന്നും അതിഥിയുടെ പശ്ചാത്തലം അന്വേഷിക്കാതെ ക്ഷണിക്കരുതെന്നും ആവശ്യപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്ന കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയതെന്ന് ചര്‍ച്ച് കമ്മിറ്റി വ്യക്തമാക്കി
ന്യൂജേഴ്‌സി:പ്രതിഷേധം ശക്തമായതോയെ വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി ഋതംബരയുടെ പരിപാടി റദ്ദാക്കി ന്യൂജേഴ്‌സി ചര്‍ച്ച്. പരിപാടി റദ്ദാക്കണമെന്നും അതിഥിയുടെ പശ്ചാത്തലം അന്വേഷിക്കാതെ ക്ഷണിക്കരുതെന്നും ആവശ്യപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്ന കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയതെന്ന് ചര്‍ച്ച് കമ്മിറ്റി വ്യക്തമാക്കി.
ന്യൂജേഴ്‌സി റിഡ്ജ്‌വുഡിലെ ഓള്‍ഡ് പരാമസ് റിഫോംഡ് ചര്‍ച്ചില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായാണ് ഋതംബരയെ ക്ഷണിച്ചത്. എന്നാല്‍ ഇത് വലിയ പ്രതിഷേധത്തിനാണ് വഴിവച്ചത്. പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇമെയിലുകളും നൂറിലധികം ഫോണ്‍കോളുകളുമാണ് പള്ളിയിലെ പുരോഹിതനായ റവ. റോബര്‍ട്ട് മില്ലറിന് ലഭിച്ചത്.ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സിലും,ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചര്‍ച്ച്, ന്യൂജേഴ്‌സിയിലെ റിഡ്ജ്‌വുഡ് മേയര്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് കത്തെഴുതിയിരുന്നു.
1995ല്‍ മദര്‍ തെരേസയെ അപകീര്‍ത്തിപ്പെടുത്തിയതിന് ഋതംബരയ്‌ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. സാധ്വിയുടെ പശ്ചാത്തലം അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് ക്ഷണിച്ചതെന്നും പള്ളി പുരോഹിതന്‍ റോബര്‍ട്ട് മില്ലര്‍ പറഞ്ഞു. പരിപാടി സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്നതാണെന്നും ഇതിന് യോജിച്ച അതിഥിയല്ല സാധ്വിയെന്ന് തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
പരിപാടി റദ്ദാക്കിയ ചര്‍ച്ച് കമ്മിറ്റിയുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ ട്വീറ്റ് ചെയ്തു. സാധ്വിയെപ്പോലുള്ള ഹിന്ദു തീവ്രവാദികള്‍ സമാധാനത്തിന് ഭീഷണിയാണെന്ന് ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ ന്യൂജേഴ്‌സി ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് ജവാദ് പറഞ്ഞു.ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളിലൊരാളാണ് സാധ്വി.