ഹിമാലയത്തില്‍ പുതിയ പാമ്പിനെ കണ്ടെത്തി; പേര് ലിയോനാര്‍ഡോ ഡികാപ്രിയോ

പരിസ്ഥിതി സംരക്ഷണത്തില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഹോളിവുഡ് നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോയുടെ പേര് നല്‍കി.

Update: 2024-10-24 07:20 GMT

ന്യൂഡല്‍ഹി: ഹിമാലയത്തില്‍ പുതിയ പാമ്പിനെ കണ്ടെത്തി. പരിസ്ഥിതി സംരക്ഷണത്തില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഹോളിവുഡ് നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോയുടെ പേര് നല്‍കി. ലോകത്തില്‍ ഏറ്റവുമധികം പാമ്പുകളുള്ള കൊളുബ്രിഡേ കുടുംബത്തില്‍ പെടുന്ന ഈ പാമ്പിന്റെ ശാസ്ത്രനാമം ആംങുകുലസ് ഡികാപ്രിയോ എന്നാണ്.

ലാറ്റിന്‍ ഭാഷയില്‍ ആംങുകുലസ് എന്നാല്‍ ചെറിയ പാമ്പ് എന്നാണ് അര്‍ത്ഥം. ഹിമാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും വിവിധ പ്രദേശങ്ങളിലാണ് ഈ പാമ്പുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. നീപ്പാളിലെ ചിറ്റ് വാന്‍ നാഷണല്‍ പാര്‍ക്കിലും ഈ പാമ്പിനെ കണ്ടെത്തിയിട്ടുണ്ട്.

Tags:    

Similar News