ഇന്ത്യയുടെ പ്രിയപ്പെട്ട വ്യവസായി: രത്തന്‍ ടാറ്റയെ കുറിച്ച് അറിയേണ്ട ഒമ്പത് കാര്യങ്ങള്‍
രാജ്യത്തെ ഏറ്റവും പ്രമുഖ വ്യവസായിയായ രത്തന്‍ ടാറ്റയുടെ മരണം രാജ്യത്തെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പ്രമുഖ വ്യവസായിയായ രത്തന്‍ ടാറ്റയുടെ മരണം രാജ്യത്തെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യവസായ മേഖലയില്‍ നിന്നുണ്ടാക്കിയ സമ്പത്തിന്റെ വലിയൊരു ഭാഗം മനുഷ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം വഴിമാറ്റിയിരുന്നു.
രത്തന്‍ ടാറ്റയെ കുറിച്ച് അറിയേണ്ട ഒമ്പത് കാര്യങ്ങള്‍
ടാറ്റ ഗ്രൂപ്പ് സ്ഥാപകന്‍ ജാംഷഡ്ജി ടാറ്റയുടെ പേരക്കുട്ടിയുടെ മകനായി 1937 ഡിസംബര്‍ എട്ടിനാണ് രത്തന്‍ ടാറ്റ ജനിച്ചത്.
പിതാവ് നവല്‍ ടാറ്റയും മാതാവ് സൂനി ടാറ്റയും 1948ല്‍ വേര്‍പിരിഞ്ഞതിനാല്‍ മുത്തശ്ശിയാണ് രത്തന്‍ ടാറ്റയെ വളര്‍ത്തിയത്.
വിവാഹിതനാവാന്‍ നാലു തവണ തീരുമാനിച്ചെങ്കിലും പിന്‍മാറി.
അമേരിക്കയിലെ ലോസ് എയിഞ്ചലസില്‍ പഠിക്കുന്ന കാലത്ത് പ്രണയത്തിലായെങ്കിലും 1962ലെ ഇന്തോ-ചൈന യുദ്ധം മൂലം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിസമ്മതിച്ചു.
1962ല്‍ ടാറ്റാ ഗ്രൂപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു തുടങ്ങി.
1991ല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആയി.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഉദാരവല്‍ക്കരണത്തിന് വിധേയമായ കാലത്ത് ബിസിനസ് വിപുലമാക്കാന്‍ പ്രയത്‌നിച്ചു.
നിരവധി വിദേശ കാര്‍നിര്‍മാണ കമ്പനികളെ ടാറ്റ ഏറ്റെടുത്തു.
2009ല്‍ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറായ നാനോ പ്രഖ്യാപിച്ചു.