മോദിക്കെതിരേ ഒളിയമ്പുമായി നിതിന്‍ ഗഡ്കരി; അഞ്ച് വര്‍ഷം ബിജെപി നന്നായി ഭരിച്ചോയെന്ന് ജനം തീരുമാനിക്കട്ടെ

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നും മഹാരാഷ്ട്രയിലെ നാഗ്പൂരില്‍നിന്ന് ജനവിധി തേടുന്ന ഗഡ്കരി വ്യക്തമാക്കി.

Update: 2019-04-06 10:39 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഒളിയമ്പുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ജനം സര്‍ക്കാരിനെ വിലയിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നും മഹാരാഷ്ട്രയിലെ നാഗ്പൂരില്‍നിന്ന് ജനവിധി തേടുന്ന ഗഡ്കരി വ്യക്തമാക്കി.

തങ്ങളുടെ പ്രവര്‍ത്തനം മികച്ചതായിരുന്നില്ലെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അവര്‍ മറ്റൊരു പാര്‍ട്ടിക്ക് വോട്ടു ചെയ്യാമെന്നും ഗഡ്കരി പറഞ്ഞു.കഴിഞ്ഞു അഞ്ചു വര്‍ഷം ബിജെപി നന്നായി ഭരിച്ചോയെന്ന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയം അധികാരത്തിന് വേണ്ടിയുള്ളതല്ല. മറിച്ച് സമൂഹത്തിന് വേണ്ടിയുള്ളതാണ്.താന്‍ ഒരിക്കലും ജാതി രാഷ്ട്രീയത്തിന്റെയോ, സ്വജനപക്ഷപാതത്തിന്റെയോ ഭാഗമായിട്ടില്ല.ചിലപ്പോള്‍ താന്‍ ആളുകളോട് തമാശ പറയാറുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്ത കാര്യങ്ങള്‍ വെറും ട്രെയിലറാണെന്നും മുഴുവന്‍ കാര്യങ്ങള്‍ വരാനിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News