ആംബുലന്‍സ് ലഭിച്ചില്ല; 50കാരിയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ബൈക്കില്‍ (വീഡിയോ)
മധ്യവയസ്‌കയുടെ മൃതദേഹം ബൈക്കിന് പിന്നിലിരുത്തി ശ്മശാനത്തിലേക്ക് കൊണ്ടുപോവുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
ഹൈദരാബാദ്: കൊവിഡിന്റെ രണ്ടാംതരംഗത്തില്‍ രാജ്യം നടുങ്ങി നില്‍ക്കെ നിരവധി കരളലയിക്കുന്ന ദൃശ്യങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പുറത്തുവരുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീകാക്കുളം ജില്ലയില്‍നിന്നു പുറത്തുവന്ന വീഡിയോ ദൃശ്യം മനസാക്ഷിയെ നടക്കുന്നതാണ്. ആംബുലന്‍സ് കിട്ടാതെ ആശുപത്രിയില്‍ നിന്ന് ശ്മശാനത്തിലേക്ക് 50കാരിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ബൈക്കിനെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി ഒരു കുടുംബത്തിന്റെ ദൃശ്യങ്ങളാണ് ഇന്നു പുറത്തുവന്നത്. മധ്യവയസ്‌കയുടെ മൃതദേഹം ബൈക്കിന് പിന്നിലിരുത്തി ശ്മശാനത്തിലേക്ക് കൊണ്ടുപോവുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് 50കാരിയെ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 50കാരിക്ക് കോവിഡ് സ്ഥിരീകരിച്ചോ എന്ന് അറിയുന്നതിനുള്ള പരിശോധനാഫലം വരുന്നതിന് മുന്‍പാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്ത്രീ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കാന്‍ ആംബുലന്‍സ് കിട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോകാന്‍ നിര്‍ബന്ധിതരായെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. മകനും മരുമകനും ചേര്‍ന്നാണ് 50കാരിയെ ബൈക്കിലിരുത്തി ഗ്രാമത്തിലെ ശ്മശാനത്തില്‍ എത്തിച്ചത്.
Full View