ലോക സൗന്ദര്യ മത്സരം ഇസ്രായേലില്‍; ബഹിഷ്‌ക്കരണ ആഹ്വാനവുമായി ഫലസ്തീനികള്‍
ബോയ്‌കോട്, ഡിവസ്റ്റ്‌മെന്റ്, സാങ്ഷന്‍സ്(ബി.ഡി.എസ്) മൂവ്‌മെന്റും ഫലസ്തീന്‍ ആക്റ്റിവിസ്റ്റുകളുമാണ് വര്‍ണ്ണവിവേചന രാഷ്ട്രമായ ഇസ്രായേലില്‍ നടക്കുന്ന ലോകസൗന്ദര്യ മത്സരത്തില്‍ നിന്ന് പിന്മാറാന്‍ മത്സരാര്‍ത്ഥികളോടും രാഷ്ട്രങ്ങളോടും ആവശ്യപ്പെട്ടത്.
ജറൂസലേം: ഡിസംബറില്‍ ഇസ്രായേലില്‍ നടക്കാനിരിക്കുന്ന ലോക സൗന്ദര്യ മല്‍സരത്തിനെതിരേ ഫലസ്തീനികള്‍. ബോയ്‌കോട്, ഡിവസ്റ്റ്‌മെന്റ്, സാങ്ഷന്‍സ്(ബി.ഡി.എസ്) മൂവ്‌മെന്റും ഫലസ്തീന്‍ ആക്റ്റിവിസ്റ്റുകളുമാണ് വര്‍ണ്ണവിവേചന രാഷ്ട്രമായ ഇസ്രായേലില്‍ നടക്കുന്ന ലോകസൗന്ദര്യ മത്സരത്തില്‍ നിന്ന് പിന്മാറാന്‍ മത്സരാര്‍ത്ഥികളോടും രാഷ്ട്രങ്ങളോടും ആവശ്യപ്പെട്ടത്.
'ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ വര്‍ണവിവേചന ഭരണകൂടം എല്ലാ ഫലസ്തീനികളെയും അടിച്ചമര്‍ത്തുന്നു. സ്വാതന്ത്ര്യത്തിനും നീതിക്കും സമത്വത്തിനുമുള്ള ഞങ്ങളുടെ പോരാട്ടത്തിന് ഒരു ദോഷവും വരാതിരിക്കാന്‍ മല്‍സരത്തില്‍നിന്ന് പിന്‍മാറണമെന്ന് ഞങ്ങള്‍ മല്‍സരാര്‍ഥികളോട് അഭ്യര്‍ഥിക്കുന്നു- 'ഇസ്രായേലിന്റെ അക്കാദമിക്, കള്‍ച്ചറല്‍ ബഹിഷ്‌കരണത്തിനായുള്ള ഫലസ്തീന്‍ കാപയിന്‍ ട്വീറ്റ് ചെയ്തു. BoycottMissUniverse, #thereisnobeatuyinapartheid എന്നീ ഹാഷ്ടാഗ് ക്യാമ്പയിനും സോഷ്യല്‍ മീഡിയകളില്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഡിസംബര്‍ 12നാണ് എയ്‌ലാതില്‍ വെച്ചാണ് 70ാംമത് മിസ് യൂണിവേഴ്‌സ് 2021 മല്‍സരം നടക്കുന്നത്.