കൊവിഡ് വാക്‌സിന്‍ പ്രത്യുല്‍പാദന ശേഷിയെ ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പ്രതിരോധ കുത്തിവയ്പ്പ് മൂലം വന്ധ്യതയുണ്ടാകുമെന്ന പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.

Update: 2021-06-30 15:52 GMT

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ പ്രത്യുല്‍പാദന ശേഷിയെ ദോഷകരമായി ബാധിക്കില്ലെന്ന വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തിയ ശേഷമാണ് അവ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ്പ് മൂലം വന്ധ്യതയുണ്ടാകുമെന്ന പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ സുരക്ഷിതമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ലഭ്യമായ വാക്‌സിനുകളൊന്നും പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ശേഷിയെ ബാധിക്കില്ല. പാര്‍ശ്വഫലങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ വാക്‌സിനുകളും അവയുടെ ഘടകങ്ങളും ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും പരീക്ഷിക്കാറുണ്ട്. പ്രതിരോധവും ഫലപ്രാപ്തിയും ഉറപ്പാക്കിയതിനുശേഷം മാത്രമേ വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കുകയുള്ളുവെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വാക്‌സിനേഷന്‍ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും മന്ത്രാലയം പറഞ്ഞു.

എല്ലാ വാക്‌സിനുകളും കൃത്യമായ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നതാണെന്നും വാക്‌സിനുകള്‍ക്കൊന്നും ഇത്തരത്തിലുള്ള പാര്‍ശ്വഫലങ്ങളില്ലെന്നും കൊവിഡ് കര്‍മ സമിതി അധ്യക്ഷന്‍ ഡോ എന്‍ കെ അറോറ പറഞ്ഞു.


Tags:    

Similar News