ഇതുപോലൊരു അന്താരാഷ്ട്ര നാണക്കേട് വേറെ ഉണ്ടാവുമായിരുന്നില്ല; ട്രംപിന്റെ സന്ദര്‍ശനവേളയിലെ കലാപത്തെ കുറിച്ച് ഡല്‍ഹി പോലിസ്
എല്ലാ ഗൂഢാലോചനക്കാരുടെയും അന്തിമ ലക്ഷ്യം സാമുദായിക അക്രമമുണ്ടാക്കി നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിഴുതെറിയുകയെന്നതാണ്. ഗൂഢാലോചനക്കാര്‍ പൂര്‍ണമായും വിജയിച്ചിരുന്നെങ്കില്‍, സര്‍ക്കാരിന്റെ അടിത്തറ ഇളകിപ്പോവുമായിരുന്നു. ഇന്ത്യന്‍ ജനതയെ അനിശ്ചിതത്വത്തിനും അധാര്‍മികതയ്ക്കും അരാജകത്വത്തിനും വിധേയമാക്കുകയും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ഭരണകൂടത്തിന്റെ കഴിവില്‍ വിശ്വാസം നഷ്ടപ്പെടുകയും ചെയ്‌തെന്നും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 24നാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ് ലിം വിരുദ്ധ കലാപം ഉണ്ടായത്. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ഹിന്ദുത്വര്‍ സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കു നേരെ നടത്തിയ ആക്രമണത്തിനു പിന്നാലെയുണ്ടായ കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, പൗരത്വ നിയമത്തിനെതിരേ സമരം നടത്തിയ വിദ്യാര്‍ഥികളെയും സാമൂഹിക പ്രവര്‍ത്തകരെയുമാണ് യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചത്.
Delhi Police's additional chargesheet about delhi pogrom