ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്; യുപിയില്‍ ഹോട്ടലുടമ അറസ്റ്റില്‍
ലഖ്‌നൗ: ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിന പത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന പരാതിയില്‍ യുപിയില്‍ ഹോട്ടലുടമ അറസ്റ്റില്‍. താലിബ് എന്ന ഹോട്ടലുടമയേയാണ് യുപിയിലെ സംഭാല്‍ പോലിസ് അറസ്റ്റ് ചെയ്തത്.
UP के संभल में एक नॉनवेज रेस्टोरेंट के मालिक 'तालिब' को गिरफ्तार किया गया है,
— Ashraf Hussain (@AshrafFem) July 4, 2022
आरोप है कि तालिब द्वारा हिंदू देवी–देवताओं के चित्र छपे अखबार में नॉनवेज की पैकिंग करके दिया जा रहा था… pic.twitter.com/Off0eJNWVw
ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള ന്യൂസ് പേപ്പറുമായി താലിന് നില്‍ക്കുന്ന ചിത്രം ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള പത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞു എന്നാരോപിച്ചാണ് താലിബിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഡിജിപി, പ്രധനമന്ത്രി എന്നിവരെ ടാഗ് ചെയ്ത് കൊണ്ടാണ് ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്.
तालिब एक रेस्टोरेंट चलाते हैं, किसी ने उनकी ये तस्वीर निकाली और पुलिस को शिकायत करदी के हिन्दू देवी-देवताओं की तस्वीर छपे अखबार पर तालिब नॉनवेज की पैकिंग करके दे रहे हैं, संभल पुलिस के मुताबिक उन्होने इस प्रकरण में सुसंगत धाराओं में अभियोग पंजीकृत कर तालिब को गिरफ्तार कर लिया है। pic.twitter.com/iK5KTpBpPp
— Ashraf Hussain (@AshrafFem) July 4, 2022