ബാള്‍ടിക് കടലില്‍ വാതക പൈപ്പ് ലൈനില്‍ ചോര്‍ച്ച; റഷ്യന്‍ 'ഭീകരാക്രമണം' എന്ന് യുക്രെയ്ന്‍
റഷ്യയിലെ വൈബോര്‍ഗ്, ഉസ്റ്റ് ലുഗാ എന്നീ നഗരങ്ങളില്‍ നിന്ന് ബാള്‍ട്ടിക്ക് കടലിലൂടെ ജര്‍മ്മനിയിലെ ഗ്രിഫ്‌സ്വാള്‍ഡ് നഗരത്തിലേക്കെത്തുന്നതാണ് പൈപ്പ് ലൈനുകള്‍.ഇതില്‍ നോര്‍ഡ് സ്ട്രീമിന്റെ ഒന്ന് രണ്ട് പൈപ്പ് ലൈനുകളാണ് ചോര്‍ന്നത്. ഇവയുടെ ചോര്‍ച്ച് യൂറോപ്യന്‍ യൂണിയനോടുള്ള ആക്രമണമാണെന്ന് യുക്രെയ്ന്‍.
കിയേവ്: റഷ്യയില്‍നിന്ന് യൂറോപ്പിലേക്കുള്ള രണ്ട് പ്രധാന വാതക പൈപ്പ് ലൈനുകളില്‍ കണ്ടെത്തിയ ചോര്‍ച്ചയ്ക്കു പിന്നില്‍ മോസ്‌കോ ആണെന്ന ആരോപണവുമായി യുക്രെയ്ന്‍. ഇത് 'ഭീകര ആക്രമണം' ആണെന്നാണ് യുക്രെയന്റെ ആരോപണം. റഷ്യയിലെ വൈബോര്‍ഗ്, ഉസ്റ്റ് ലുഗാ എന്നീ നഗരങ്ങളില്‍ നിന്ന് ബാള്‍ട്ടിക്ക് കടലിലൂടെ ജര്‍മ്മനിയിലെ ഗ്രിഫ്‌സ്വാള്‍ഡ് നഗരത്തിലേക്കെത്തുന്നതാണ് പൈപ്പ് ലൈനുകള്‍.ഇതില്‍ നോര്‍ഡ് സ്ട്രീമിന്റെ ഒന്ന് രണ്ട് പൈപ്പ് ലൈനുകളാണ് ചോര്‍ന്നത്. ഇവയുടെ ചോര്‍ച്ച് യൂറോപ്യന്‍ യൂണിയനോടുള്ള ആക്രമണമാണെന്ന് യുക്രെയ്ന്‍.
പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു. വരാനിരിക്കുന്ന ശീതകാലത്തിന് മുമ്പ് യൂറോപ്പില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിലവില്‍ റഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് വാതക വിതരണമില്ലെങ്കിലും രണ്ട് പൈപ്പ് ലൈനുകളിലും വാതകം നിറഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏട്ടാം മാസത്തിലേക്ക് കടന്ന റഷ്യയുടെ യുെ്രെകന്‍ അധിനിവേശം പുതിയ വഴിത്തിരിവില്‍ എത്തി നില്‍ക്കുമ്പോഴാണ് ബാള്‍ട്ടിക്ക് കടലില്‍ റഷ്യന്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ച കണ്ടെത്തിയത്. റഷ്യയ്‌ക്കെതിരായി യുക്രെയ്‌ന് പിന്തുണ നല്‍കുന്ന യൂറോപ്യന്‍ യൂണിയന്റെ നിലപാടുകളോട് റഷ്യ പലപ്പോഴും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.