ഇറാനും വന്‍ശക്തി രാജ്യങ്ങളും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ ഡിസംബര്‍ 27 ന് പുനരാരംഭിക്കും
സിവില്‍ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ആണവ സംമ്പൂഷ്ടീകരണം നടത്തുന്നതെന്ന് അറിയിച്ചെങ്കിലും ആണവായുധ നിര്‍മ്മാണം നടത്തുകയാണെന്നാരോപിച്ചാണ് ലോക ശക്തികള്‍ ഇറാനു മേല്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നത്
വിയന്ന: ഇറാനും വന്‍ശക്തി രാജ്യങ്ങളും തമ്മില്‍ 2015 ല്‍ തുടക്കമിട്ട ആണവ നിര്‍വ്യാപന കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഈ ഡിസംബര്‍ 27 ന് പുനരാരംഭിക്കും. ഇറാനുമേലുള്ള സാമ്പത്തിക ഉപരോധമടക്കം നീക്കുന്നതും സംബന്ധിച്ചും ഇറാന്റെ ആണവ സമ്പുഷ്ടീകരണം നിര്‍ത്തുന്നതു സംബന്ധിച്ചുമാണ് ചര്‍ച്ചകള്‍ നടക്കുക. ആസ്ട്രീയന്‍ തലസ്ഥാനമായ വിയന്നയിലാണ് ചര്‍ച്ചകള്‍ക്ക് വേദിയൊരുങ്ങുക. വന്‍ ശക്തികളുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയും ഇറാനുമേലെ ഉപരോധം കൊണ്ടു വരികയും ചെയ്തിരുന്നു.
അമേരിക്കയുടെ ഉപരോധം നിലനില്‍ക്കേ 2019ല്‍ തന്നെ ഇറാന്‍ ആണവ സമ്പുഷ്ടീകരണം തുടരുകയായിരുന്നു. യൂറോപ്പ്യന്‍ യൂനിയന്‍ മധ്യസ്ഥന്‍ എന്റിക് മ്യൂറയുമായി ഇറാന്‍ ആണവ മധ്യസ്ഥന്‍ അലി ബഗേരി കനി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ആണവ കരാര്‍ സംബന്ധിച്ച ഉഭയ കക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനത്തിലെത്തിയിരുന്നു.ഇറാന്‍ സിവില്‍ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ആണവ സംമ്പൂഷ്ടീകരണം നടത്തുന്നതെന്ന് അറിയിച്ചെങ്കിലും ആണവായുധ നിര്‍മ്മാണം നടത്തുകയാണെന്നാരോപിച്ചാണ് ലോകശക്തികള്‍ ഇറാനു മേല്‍ ഉപരോധ മേര്‍പ്പെടുത്തിയിരുന്നത്.