ആണവായുധങ്ങള്‍: ഉത്തരകൊറിയന്‍ സാമ്പത്തിക വളര്‍ച്ചയെ പിറകോട്ടടുപ്പിക്കുമെന്ന് ട്രംപ്
ആണവ വിഷയത്തില്‍ യുഎസുമായി ധാരണയിലെത്താന്‍ കഴിഞ്ഞാല്‍ ഉത്തരകൊറിയന്‍ സാമ്പത്തികരംഗം വളരുമെന്നും ട്രംപ് പറഞ്ഞു.
വാഷിങ്ടന്‍: ആണവായുധങ്ങള്‍ കൈവശം വെക്കുന്നത് ഉത്തരകൊറിയയില്‍ സാമ്പത്തിക വളര്‍ച്ചയെ പിറകോട്ടടുപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ മാസം വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയില്‍ നടന്ന രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ട്രംപിന്റെ പ്രതികരണം.
ആണവ വിഷയത്തില്‍ യുഎസുമായി ധാരണയിലെത്താന്‍ കഴിഞ്ഞാല്‍ ഉത്തരകൊറിയന്‍ സാമ്പത്തികരംഗം വളരുമെന്നും ട്രംപ് പറഞ്ഞു. ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു. ഹാനോയില്‍ നടന്ന ഉച്ചകോടിയില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്തുവെന്നും മികച്ച ധാരണയില്‍ ഇരുവരും എത്തുമെന്നും ട്രംപ് പറഞ്ഞു. അടുത്ത കൂടിക്കാഴിച്ച എപ്പോഴാണന്നുളളതെന്ന് തീരുമാനിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.