വിദേശത്ത് മരിച്ച നാല് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

ലോക്ക് ഡൗണിനെ തുടര്‍ന്ന് പാസഞ്ചര്‍ വിമാനങ്ങള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ കാര്‍ഗോ എയര്‍ലൈന്‍സ് വഴിയാണ് മൃതദേഹങ്ങള്‍ കൊച്ചിയില്‍ എത്തിയതെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു.

Update: 2020-04-01 16:29 GMT

ദുബൈ: വിദേശത്ത് വച്ച് മരിച്ച നാല് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. യുഎഇയില്‍ അന്തരിച്ച തൃശൂര്‍ സ്വദേശി തോമസ് വര്‍ഗ്ഗീസ് (57), മലപ്പുറം ജില്ലയില്‍ നിന്നുള്ള അബ്ദുല്‍ റസാഖ്(50), ആലപ്പുഴ സ്വദേശി മനു എബ്രഹാം (27), കൊല്ലം സ്വദേശി വിഷ്ണു രാജ്(26) എന്നിവരുടെ മൃതദേഹമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് പാസഞ്ചര്‍ വിമാനങ്ങള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ കാര്‍ഗോ എയര്‍ലൈന്‍സ് വഴിയാണ് മൃതദേഹങ്ങള്‍ കൊച്ചിയില്‍ എത്തിയതെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു.

പരേതരുടെ ബന്ധുക്കളെ വീട്ടില്‍ നിന്നും കൂട്ടികൊണ്ട് വരുന്നതിനും വിമാനത്താവളത്തില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങി മടങ്ങിപ്പോകുന്നതിനും നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലുടനീളം ഈ സൗജന്യ സേവനം 24 മണിക്കൂറും ലഭ്യമാണെന്ന് നോര്‍ക്ക അറിയിച്ചു. 

Tags:    

Similar News