പ്രമുഖ പണ്ഡിതന്‍ പുറങ്ങ് അബ്ദുല്ല മുസ്‌ല്യാര്‍ അന്തരിച്ചു

Update: 2021-09-12 05:19 GMT

മലപ്പുറം: മസ്‌കറ്റ് റൂവി സുന്നി സെന്റര്‍ മദ്‌റസയുടെ പ്രിന്‍സിപ്പലും, പ്രമുഖ മതപണ്ഡിതനും, മസ്‌കറ്റിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറ സാനിധ്യവും ആയിരുന്ന ശൈഖുനാ പുറങ്ങ് അബ്ദുല്ല മുസ്‌ലിയാര്‍ (72) അന്തരിച്ചു. കുറച്ചു കാലമായി അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഖബറടക്കം ഇന്ന് ഉച്ചക്ക് പന്ത്രണ്ടിന് പുറങ്ങ് ജുമാ മസ്ജിദ് ഖബറസ്ഥാനില്‍ നടക്കും

മലപ്പുറം പൊന്നാനി പുറങ്ങ് സ്വദേശിയായ അബ്ദുല്ല മുസ്‌ല്യാര്‍ 1990 ല്‍ ആണ് ഒമാനില്‍ എത്തുന്നത്. ആ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിച്ച റൂവി സുന്നി സെന്റര്‍ മദ്‌റസയുടെ പ്രിന്‍സിപ്പല്‍ ആയിരുന്നു . മുപ്പതു വര്‍ഷക്കാലം ആ സ്ഥാനത്തു തുടര്‍ന്ന അബ്ദുല്ല മുസ്‌ല്യാര്‍ സുന്നി സെന്റര്‍ ഉപദേശക സമിതിയുടെ ചെയര്‍മാനുമാണ്. സുപ്രഭാതം പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും കൂടി ആയി സേവനം അനുഷ്ഠിച്ചിരുന്നു.

സുന്നി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു അടിത്തറ പാകിയതും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതും അബ്ദുല്ല മുസ്‌ലിയാരുടെ പ്രവര്‍ത്തനമാണ്. പാണക്കാട് കുടുംബവുമായും, സമസ്ത നേതാക്കളുമായും വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു. മസ്‌കറ്റിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തിലും സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു മുസ്‌ല്യാര്‍. ഭാര്യ: ഖദീജ. മക്കള്‍: ഷഹീര്‍ അന്‍വരി, ഷെമീം , ഷെഫീക്ക്, ഷുക്കൂര്‍, സെറീന.

Tags:    

Similar News