ജാതി ഭീകരത; അമ്മയുടെ മൃതദേഹവുമായി 17കാരന്‍ സൈക്കിളില്‍ സഞ്ചരിച്ചത് അഞ്ചുകിലോമീറ്റര്‍
ഭുവനേശ്വര്‍: താഴ്ന്ന ജാതിയില്‍പ്പെട്ടതിനാല്‍ സ്വന്തം അമ്മയുടെ മൃതദേഹം കാട്ടില്‍ സംസ്‌കരിക്കാന്‍ നിര്‍ബന്ധിതനായി 17കാരന്‍. ഒഡീഷയിലെ കര്‍പബഹല്‍ ഗ്രാമത്തിലാണ് ജാതി ഭീകരത കാരണം സരോജെന്ന 17കാരന് തന്റെ അമ്മയുടെ മൃതദേഹവുമായി തനിച്ച് 5 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിക്കേണ്ടി വന്നത്. വെള്ളം ശേഖരിക്കാനായി പോയപ്പോഴാണ് ജാന്‍കി സിന്‍ഹാനിയ എന്ന 45കാരി മരിച്ചത്. തുടര്‍ന്ന് സംസ്‌കാരം നടത്താന്‍ ശ്രമിച്ച സരോജിനെ അയല്‍വാസികള്‍ തടയുകയായിരുന്നു. താഴ്ന്ന ജാതിയില്‍പ്പെട്ടതായതിനാല്‍ ഗ്രാമത്തില്‍ സംസ്‌കാരം നടത്താനാവില്ലെന്നും ദൂരെ കാട്ടില്‍ സംസ്‌കരിക്കണമെന്നുമായിരുന്നു ഗ്രാമീണര്‍ പറഞ്ഞത്. തുടര്‍ന്ന് സൈക്കിളില്‍ അമ്മയുടെ മൃതദേഹവുമായി സരോജ് അഞ്ചുകിലോമീറ്റര്‍ അകലെയുള്ള കാട്ടിലേക്ക് തിരിക്കുകയായിരുന്നു.