ഒമാന്‍: നാല് കേരള സെക്ടറുകളിലേക്കും പ്രതിദിന സര്‍വീസുകള്‍

ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ, എക്‌സ്പ്രസ്, ഗോ ഫസ്റ്റ്, സ്‌പൈസ് ജെറ്റ് സര്‍വീസുകള്‍.

Update: 2022-03-22 17:47 GMT

മസ്‌കത്ത്: രാജ്യാന്തര വിമാന സര്‍വീസുകള്‍ ഈ മാസം 27 മുതല്‍ സാധാരണ നിലയിലാകും. ഒമാനും ഇന്ത്യക്കുമിടയില്‍ ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്ര സ് സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മാറും. കൊവിഡ് മൂലം സര്‍വീസ് നിര്‍ത്തിവെച്ച ഗോ ഫസ്റ്റ്, സ്‌പൈസ് ജെറ്റ് വിമാന കമ്പനികള്‍ കൂടി തിരിച്ചെത്തും. സലാം എയര്‍ സര്‍വീസുകള്‍ അവസാനിക്കും.

ഒമാനില്‍ നിന്ന് വിവിധ വിമാന കമ്പനികള്‍ കേരളത്തിലെ നാല് സെക്ടറുകളിലേക്കും പ്രതിദിന സര്‍വീസുകള്‍ നടത്തും. സര്‍വീസുകള്‍ സാധാരണ നിലയിലാകുമ്പോഴും ടിക്കറ്റ് നിരക്കില്‍ വലിയ കുറവുണ്ടായിട്ടില്ല. റമസാനും പെരുന്നാളും അവധിക്കാലവും കടന്നുവരുന്നതിനാല്‍ നിരക്ക് കുറയാന്‍ പ്രവാസികളുടെ കാത്തിരിപ്പ് തുടരേണ്ടിവരും.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം സെക്ടറുകളില്‍ സര്‍വീസ് നടത്തും. ഗോ സര്‍വീസുകളില്ല. കണ്ണൂര്‍, മുംബൈ സെക്ടറിലേക്കും ഒമാന്‍ എയര്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സെക്ടറുകളിലേക്കുമാണ് സര്‍വീസ് നടത്തുക. സ്‌പൈസ് ജെറ്റിന് കേരള സെകറുകളിലേക്ക് തുടക്കത്തില്‍ കോഴിക്കോട് സെക്ടറില്‍ 60 റിയാലിന് മുകളിലാണ് എല്ലാ വിമാന കമ്പനികളും ഈടാക്കുന്നത്.

കൊച്ചി, കണ്ണൂര്‍ സെക്ടറുകളില്‍ 70 റിയാലിന് മുകളിലും തിരുവനന്തപുരം സെക്ടറില്‍ 80 റിയാലിന് മുകളിലുമാണ് ഒരു ഭാഗത്തേക്ക് മാത്രമുള്ള ടി ക്കറ്റ് നിരക്ക്. എന്നാല്‍, ഒമാന്‍ എയര്‍ നിരക്കുകള്‍ എല്ലാ സെക്ടറുകളിലേക്കും നൂറ് റിയാലിന് മുകളിലാണ്. അതേസമയം, പി സി ആര്‍ പരിശോധന ഉള്‍പ്പെടെ ഒഴിവാക്കുകയും യാത്രാ നടപടികള്‍ സാധാരണ നിലയിലാവുകയും ചെയ്തത് ആശ്വാസമാകും. യാത്രാ ചെലവുകള്‍ കുറയ്ക്കാനും ഇത് സഹായകമാകും. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സാധാരണ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ആശ്വാസത്തിലാണ് പ്രവാസികള്‍. എല്ലാ ദിവസങ്ങളിലും സര്‍വീസുകളുണ്ടാകുന്നതോടൊപ്പം കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാവുക കൂടി ചെയ്യുമെന്ന പ്രതീക്ഷയും പ്രവാസിക്കള്‍ പങ്കുവെക്കുന്നു.

Tags:    

Similar News