ഖുര്‍ആന്‍ കത്തിച്ച സംഭവം: അറബ് ലോകത്ത് പ്രതിഷേധം ശക്തമാവുന്നു; സ്വീഡിഷ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ഒമാന്‍
മസ്‌കത്ത്: ബലിപെരുന്നാള്‍ ദിനത്തില്‍ സ്വീഡന്‍ തലസ്ഥാനമായ സ്‌റ്റോക്ക്‌ഹോമിലെ ഏറ്റവും വലിയ മുസ് ലിം പള്ളിക്കു മുന്നില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ അറബ് ലോകത്ത് പ്രതിഷേധം ശക്തമാവുന്നു. മുസ് ലിം സമൂഹം സ്വീഡിഷ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ഒമാന്‍ ഗ്രാന്റ് മുഫ്തി ശെയ്ഖ് അഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലീലി ആഹ്വാനം ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ പരസ്യമായി കത്തിക്കാന്‍ അനുവദിക്കുന്നതിലുടെ മുഴുവന്‍ ഇസ്‌ലാമിക രാഷ്ട്രങ്ങളോടുമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് സ്വീഡന്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അ്ദദേഹം ട്വീറ്റ് ചെയ്തു. സ്വീഡിഷ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക എന്നതാണ് ഈ വലിയ കുറ്റകൃത്യത്തിന് മുന്നില്‍ സ്വീകരിക്കേണ്ട ഏറ്റവും ചെറിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു. ബലിപെരുന്നാള്‍ ദിനത്തില്‍ സല്‍വാന്‍ മോമിക എന്ന 37 കാരനാണ് പരസ്യമായി ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിച്ചത്. സംഭവത്തില്‍ കുവൈത്ത്, യുഎഇ, ഇറാന്‍, ജോര്‍ദാന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങള്‍ സ്വീഡിഷ് അംബാസഡര്‍മാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.