ഒമിക്രോണ്‍ വകഭേദം; ഏഴു രാജ്യങ്ങള്‍ക്ക് യാത്രാവിലക്കുമായി ഒമാന്‍

ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, ലെസോതൊ, എസ്വാതിനി, മുസംബിക്യു എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

Update: 2021-11-27 16:00 GMT

ഒമാന്‍: ദക്ഷിണാഫ്രിക്കയില്‍ റിപോര്‍ട്ട് ചെയ്ത കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പശ്ചാതലത്തില്‍ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, ലെസോതൊ, എസ്വാതിനി, മുസംബിക്യു എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

പുതിയ വകഭേദത്തില്‍ നിന്നും രക്ഷനേടുന്നതിനായി യുഎഇ, ബഹ്‌റയ്ന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കഴിഞ്ഞ ദിവസം മുതല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറബ് രാജ്യങ്ങളില്‍ യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.യൂറോപ്പ്, കാനഡ, ഫിലിപ്പീന്‍സ് തുടങ്ങി നിരവധി രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

യൂറോപിലേയും അറബ് മേഖലയിലേയും രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ നിരവധി രാജ്യങ്ങളിലെ യാത്രക്കാരാണ് ദക്ഷിണാഫ്രിക്കയില്‍ കുടുങ്ങിയത്. ഒമിക്രോണ്‍ വൈറസ് കണ്ടെത്തിയതിന്റെ പശ്ചാതലത്തില്‍ നവംമ്പര്‍ 29 മുതല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

Tags:    

Similar News