എഎപി വനിതാ എംഎല്‍എയുടെ കരണത്തടിച്ച് ഭര്‍ത്താവ്; വീഡിയോ വൈറല്‍, ഇടപെട്ട് വനിതാ കമ്മീഷന്‍

പഞ്ചാബിലെ എഎപി എംഎല്‍എ ബല്‍ജിന്ദര്‍ കൗറിനു നേരെയാണ് ആക്രമണമുണ്ടായത്.

Update: 2022-09-02 14:05 GMT
എഎപി വനിതാ എംഎല്‍എയുടെ കരണത്തടിച്ച് ഭര്‍ത്താവ്; വീഡിയോ വൈറല്‍, ഇടപെട്ട് വനിതാ കമ്മീഷന്‍

ചണ്ഡീഗഢ്: പഞ്ചാബില്‍ എഎപി എംഎല്‍എയ്ക്ക് നേരെ ഗാര്‍ഹിക പീഡനം. എംഎല്‍എയെ സ്വന്തം വീട്ടില്‍ വച്ച് ഭര്‍ത്താവ് മുഖത്തടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി. പഞ്ചാബിലെ എഎപി എംഎല്‍എ ബല്‍ജിന്ദര്‍ കൗറിനു നേരെയാണ് ആക്രമണമുണ്ടായത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെയാണ് ഭര്‍ത്താവ് അവരെ തല്ലിയത്. വീട്ടില്‍ വച്ച് കൂട്ടമായി നിന്ന് സംസാരിക്കുന്നതും അതിനിടെ ആളുകള്‍ മാറ്റിയതിനെ തുടര്‍ന്ന് എംഎഎല്‍എയുടെ ഭര്‍ത്താവ് മറ്റൊരു സ്ഥലത്ത് വന്നിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് ഭര്‍ത്താവിന്റെ അടുത്തേക്ക് സംസാരിച്ച് എംഎല്‍എ വീണ്ടുമെത്തുകയും അതിനിടെ പ്രകോപിതനായി എഴുന്നേറ്റ് ഭര്‍ത്താവ് അവരുടെ മുഖത്ത് തല്ലുന്നതും ചുറ്റുമുള്ള ആളുകള്‍ അയാളെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി പേരാണ് മുന്നോട്ട് വന്നത്. ആണധികാര മനോഭാവം മാറാതെ ഇത്തരം പ്രവണതകള്‍ അവസാനിക്കില്ലെന്ന് ചിലര്‍ കമന്റ് ചെയ്തു. അതിനിടെ സംഭവത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് പഞ്ചാബ് വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സന്‍ മനിഷ ഗുലാത്തി വ്യക്തമാക്കി. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായും അവര്‍ അറിയിച്ചു. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് പഞ്ചാബില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 17 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

Tags:    

Similar News