അപഹാസ്യരായി പോലിസ്; ബൈക്ക് ഇടിച്ചുകയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന വാദം പൊളിച്ചടുക്കി സിസിടിവി ദൃശ്യങ്ങള്‍ (വീഡിയോ)
കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ ദിനത്തില്‍ ബൈക്കില്‍ പോവുകയായിരുന്ന യാത്രക്കാരന്‍ പോലിസുകാരെ കണ്ട് ബൈക്ക് തിരിച്ചുവിടുകയായിരുന്നു. എന്നാല്‍ പോലിസുകാര്‍ ഇയാളെ പിന്തുടരുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
കൊല്ലം: നേതാക്കളുടെ അന്യായ അറസ്റ്റില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കൊല്ലത്ത് പോലിസുകാരെ ബൈക്ക് കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പോലിസിന്റെ കള്ളക്കഥ പൊളിച്ചടുക്കി സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. യുവാവ് സഞ്ചരിച്ച ബൈക്കിലേക്ക് പോലിസുകാര്‍ ബൈക്ക് ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പരിഹാസ്യരായിരിക്കയാണ് പോലിസ്. പോലിസ് വാദങ്ങളെ പൊളിച്ചടുക്കി സമീപത്തെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ ദിനത്തില്‍ ബൈക്കില്‍ പോവുകയായിരുന്ന യാത്രക്കാരന്‍ പോലിസുകാരെ കണ്ട് ബൈക്ക് തിരിച്ചുവിടുകയായിരുന്നു. എന്നാല്‍ പോലിസുകാര്‍ ഇയാളെ പിന്തുടരുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ഇതിനിടെ എതിരേ രണ്ട് പോലിസുകാര്‍ ബൈക്ക് ഇയാളുടെ ബൈക്കിനു നേരെ ഇടിച്ചുകയറ്റാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ യാത്രക്കാരന്റെ ബൈക്കില്‍ ഇടിച്ച പോലിസുകാരുടെ ബൈക്ക് നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. ഇതിനു ശേഷവും പോലിസുകാര്‍ ബൈക്ക് യാത്രക്കാരനെ പിന്തുടരുകയും ലാത്തികൊണ്ട് എറിയുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബൈക്ക് യാത്രക്കാരന്‍ യാതൊരു തരത്തിലുള്ള അക്രമവും നടത്തുന്നില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഈ സംഭവത്തെയാണ് പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പോലിസുകാരെ ബൈക്കിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന് വ്യാജപ്രചാരണം നടത്തി പോലിസ് കള്ളക്കേസ് ചുമത്തിയിരിക്കുന്നത്.
പോലിസ് ഭാഷ്യം തൊണ്ട തൊടാതെ വിഴുങ്ങിയ മാധ്യമങ്ങള്‍ ബൈക്ക് യാത്രക്കാരനെ ഭീകരവല്‍ക്കരിച്ച്‌കൊണ്ടുള്ള വാര്‍ത്തകളാണ് നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലിസിന്റെ കള്ളക്കഥയാണ് പൊളിഞ്ഞുവീണത്. നിരപരാധിയായ യുവാവിനെ മനഃപൂര്‍വം അപായപ്പെടുത്താന്‍ ശ്രമിച്ച പോലീസുകാരെ രക്ഷിക്കാന്‍ പോലിസ് നടത്തിയ ഹീനശ്രമമാണ് സിസിടിവി. ദൃശ്യങ്ങളിലൂടെ പൊളിഞ്ഞതെന്നും കുറ്റക്കാരെ രക്ഷിക്കാനുള്ള ഗുരുതരമായ അധികാര ദുര്‍വിനിയോഗമാണ് കേസില്‍ ഉണ്ടായിട്ടുള്ളതെന്നും പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ സെക്രട്ടറി സിദ്ദിഖ് പ്രസ്താവനയില്‍ അറിയിച്ചു.
Full View