സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് അടുത്ത ചിത്രത്തിലെ ഗാനരചയിതാവ്

കര്‍ണാടകയിലെ റായ്ചൂരില്‍ നിന്നും സൊഹൈലിനെ പൊലിസ് അറസ്റ്റ് ചെയ്തു

Update: 2024-11-13 09:57 GMT

മുംബൈ: സല്‍മാന്‍ ഖാന് നേരെ വന്ന വധ ഭീഷണി സന്ദേശം അയച്ചത് സല്‍മാന്‍ ഖാന്റെ അടുത്ത ചിത്രമായ സിക്കന്ദറിന് വേണ്ടി പാട്ടെഴുതിയ സൊഹൈല്‍ പാഷയെന്ന് പോലിസ്‌.കര്‍ണാടകയിലെ റായ്ചൂരില്‍ നിന്നും സൊഹൈലിനെ പോലിസ്‌ അറസ്റ്റ് ചെയ്തു.തന്റെ പാട്ട് ഹിറ്റ് ആകാന്‍ വേണ്ടി ഒപ്പിച്ച പണിയാണിതെന്നാണ് യൂട്യൂബര്‍ കൂടിയായ സൊഹൈല്‍ പറഞ്ഞതായി പോലിസ്‌ വ്യക്തമാക്കുന്നത്.

നവംബര്‍ ഏഴിനാണ് മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂം വാട്സ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം വന്നത്. അഞ്ച് കോടി തന്നില്ലെങ്കില്‍ സല്‍മാന്‍ ഖാനെയും 'മേം സിക്കന്ദര്‍ ഹും' എന്ന പാട്ടെഴുതിയ ആളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ പേരിലായിരുന്നു സന്ദേശം. സൊഹൈല്‍ തന്നെയാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലിസ്. പറയുന്നു. ഒക്ടോബറില്‍, സല്‍മാന്‍ ഖാനെതിരെ നാല് വധ ഭീഷണി സന്ദേശങ്ങളെങ്കിലും മുംബൈ ട്രാഫിക് പോലിസ്‌ ഹെല്‍പ്പ് ലൈനില്‍ ലഭിച്ചിട്ടുണ്ട്.

Tags:    

Similar News