തിരുവനന്തപുരം: ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജാ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ് കെ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അന്ത്യം. പ്രശസ്ത സംഗീത സംവിധായകന്‍ പരേതനായ എം ജി രാധാകൃഷ്ണന്റെ ഭാര്യയാണ്. 2013ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി പത്മജ രാധാകൃഷ്ണന്‍ വരികളെഴുതിയിട്ടുണ്ട്. എം ജി രാധാകൃഷ്ണന്‍ സംഗീതം ചെയ്തിട്ടുള്ള ലളിതഗാനങ്ങള്‍ രചിച്ചിരുന്നു.