സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ചാലക്കുടി സ്വദേശി
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി വി ആര്‍ പുരം അസ്സീസി നഗര്‍ സ്വദേശി ഡിന്നി ചാക്കോ (43)ആണ് മരിച്ചത്.
തൃശൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി വി ആര്‍ പുരം അസ്സീസി നഗര്‍ സ്വദേശി ഡിന്നി ചാക്കോ (43)ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. ഡിന്നി ചാക്കോയുടെ മരണത്തോടെ ജില്ലയിലെ തൃശൂര്‍ ജില്ലയിലെ കൊവിഡ് മരണം മൂന്നായി.
മാലി ദീപില്‍ നിന്ന് ത്‌വന്ന് നോര്‍ത്ത് ചാലക്കുടിയില്‍ ബന്ധുവീട്ടില്‍ നീരീക്ഷണത്തില്‍ കഴിയുന്നതിനിടയില്‍ ടെസ്റ്റ് റിസല്‍ട്ട് പോസ്റ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. സിന്നിയുടെ ഭാര്യക്കും മകനും ഭാര്യ മാതാവിനും അടുത്ത ദിവസങ്ങളില്‍ കൊറോണ സ്ഥിരീകരിച്ച് അവരും ചികിത്സയിലായിരുന്നു. അവര്‍ സുഖം പ്രാപിച്ചെങ്കിലും ഡിന്നിക്ക് ന്യൂമോണിയ ബാധിച്ചതാണ് ആരോഗ്യനില വഷളാക്കിയത്. അതിതീവ പരിചരണ വിഭാഗത്തിലായിരിക്കെ മരണമടയുകയായിരുന്നു. മെയ് പതിനാറിനായിരുന്നു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്
തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്‍ (87) കഴിഞ്ഞ ഞായറാഴ്ച മരിച്ചിരുന്നു.കുമാരന്‍ ശ്വാസം മുട്ടലിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഉടനെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ 40 പേരെ നിരീക്ഷണത്തിലാക്കി. ഡേക്ടര്‍മാരുള്‍പ്പെടെയുള്ളവരെയാണ് നിരീക്ഷണത്തിലാക്കിയത്.
കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ഇന്ന് കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി ബീരാന്‍കോയയാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ ഇന്നു കുഴഞ്ഞു വീണു മരിച്ചത്. സാംപിള്‍ കൊവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വന്ന ശേഷമേ മൃതദേഹം സംസ്‌കാരത്തിനായി വിട്ടു നല്‍കൂ.