'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്': സാവകാശം വേണമെന്ന് മമത; നാളത്തെ യോഗത്തിനെത്തില്ല
വേണ്ടത്ര ചര്‍ച്ച പോലും നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചിട്ടുള്ളതെന്നും കത്തില്‍ വ്യക്തമാക്കി
കൊല്‍ക്കത്ത: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തില്‍ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ക്കുന്ന വിവിധ പാര്‍ട്ടി അധ്യക്ഷന്‍മാരുടെ യോഗത്തിനെത്തില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിഷയത്തില്‍ ധവളപത്രം ഇത്രയും ഗൗരവമേറിയ തിടുക്കപ്പെട്ട് തീരുമാനമെടുക്കാനാവില്ലെന്നും വ്യക്തമാക്കി മമത പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കത്തയച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലപാട് വ്യക്തമാക്കാന്‍ സമയം അനുവദിക്കണം. വേണ്ടത്ര ചര്‍ച്ച പോലും നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചിട്ടുള്ളതെന്നും കത്തില്‍ വ്യക്തമാക്കി.
വിഷയത്തില്‍ ഭരണഘടനാ വിദഗ്ധരുമായും തിരഞ്ഞെടുപ്പ് വിദഗ്ധരുമായും ചര്‍ച്ച ചെയ്യണം. ഇതിനു പുറമെ, ബുധനാഴ്ച ചേരുന്ന യോഗത്തില്‍ നീതി ആയോഗ് മുന്നോട്ടുവച്ച പല നിര്‍ദ്ദേശങ്ങളോടും വിയോജിപ്പുണ്ടെന്നും മമത അറിയിച്ചു. മമതയ്ക്കു പുറമെ, ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെയും യോഗത്തിനെത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ സ്ഥാപകദിനവുമായി ബന്ധപ്പെട്ട തിരക്ക് കാരണം യോഗത്തിനെത്താനാവില്ലെന്നാണ് ഉദ്ദവ് താക്കറെ അറിയിച്ചിട്ടുള്ളത്.