തൂത്തുക്കുടി വെടിവയ്പിന് ഒരു വര്‍ഷം: തെളിവ് പുറത്തുവിട്ട മുഗിലനെ കാണാതായിട്ട് മൂന്നുമാസം
തൂത്തുക്കുടി: തൂത്തുക്കുടി വെടിവയ്പിന് ഒരു വര്‍ഷം പിന്നിട്ടിട്ടും നീതി ലഭിക്കാതെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍. കുത്തക കമ്പനിയായ വേദാന്തയുടെ ചെമ്പ് സംസ്‌കരണശാലയ്‌ക്കെതിരേ നടന്ന പ്രക്ഷോഭത്തിന് നേരെ പോലിസ് നടത്തിയ വെടിവയ്പിലാണ് 17 വയസ്സുകാരനുള്‍പ്പെടെ 13 പേര്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അമ്പതോളം പേര്‍ക്ക് ഇപ്പോഴും സാധാരണ ജീവിതത്തിലെത്താന്‍ സാധിച്ചിട്ടില്ല.
ഗുരുതരമായ അന്തരീക്ഷ മലിനീകരണത്തിനിടയാക്കിയ, തൂത്തുക്കുടി മേഖലയെ മുഴുവന്‍ മാരക രോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടിച്ച സ്‌റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണശാല പൂട്ടണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടി കലക്ടറേറ്റിലേക്ക് നിവേദനം നല്‍കാന്‍പോയ ജനക്കൂട്ടത്തിനു നേരെയാണ് 2018 മെയ് 22ന് രാവിലെ പോലിസ് വെടിയുതിര്‍ത്തത്. പോലിസ് വാഹനത്തില്‍ കയറിനിന്ന് നടത്തിയ വെടിവയ്പില്‍ തലയ്ക്കും നെഞ്ചിനും വെടിയേറ്റാണ് എല്ലാവരും മരിച്ചത്. വെടിവയ്പില്‍ മരിച്ച 17കാരന്‍ സ്‌നോലിന് തലയ്ക്ക് വെടിയേറ്റ് വെടിയുണ്ട വായിലൂടെ പുറത്തുവന്നിരുന്നു. കേസിന്റെ അന്വേഷണച്ചുമതല സിബിഐയ്ക്കാണ്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് അരുണ ജഗദീഷ് കേസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ, കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ സ്‌റ്റെര്‍ലെറ്റ് തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. സ്‌റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണ ശാലയ്ക്ക് 2003ല്‍ അനുമതി നല്‍കുമ്പോള്‍ തന്നെ ജനങ്ങള്‍ പ്രക്ഷോഭവുമായി മുന്നോട്ടുവന്നിരുന്നു.
വെടിവയ്പ് നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പോലും മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി തയ്യാറായിട്ടില്ല. ദക്ഷിണ മേഖലാ ഐജി ശൈലേഷ് കുമാര്‍, ഡെപ്യൂട്ടി ഐജി കപില്‍ കുമാര്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് തൂത്തുക്കുടി വെടിവെയ്പ് നടന്നതെന്ന് തെളിയിക്കുന്ന രേഖകള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടതിനു പിന്നാലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുഗിലനെ കാണാതായിരുന്നു. വെടിവയ്പിനു മുമ്പ് ഐജി വേദാന്ത ഗ്രൂപ്പുമായി കൂടിയാലോചന നടത്തിയെന്നതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. 2019 ഫെബ്രുവരി 14നു
ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് ശേഷം എഗ്്മൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മധുരയിലേക്ക് പോവുമെന്നാണ് മുഗിലന്‍ സുഹൃത്തുക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ എഗ്്മൂര്‍ സ്‌റ്റേഷനില്‍ ട്രെയിന്‍ കയറാനെത്തിയ മുഗിലനെ പിന്നീട് ആരും കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ തൂത്തുക്കുടിയില്‍ നടക്കുന്ന പ്രതിഷേധ സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കാന്‍ കൂടംകുളം ആണവനിലയ വിരുദ്ധ സമരസമിതി നേതാവ് എസ്പി ഉദയകുമാര്‍ കരുതല്‍ തടങ്കലിലാണ്.
വെടിവയ്പ് നടന്ന്