ഓണ്‍ ലൈന്‍ പഠനസൗകര്യമില്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി
സ്മാര്‍ട്ട് ഫോണുകളും കംപ്യൂട്ടറും ഇല്ലാത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കും പഠനം നിഷേധിക്കപെടാന്‍ ഇടവരുത്തതരുതെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.സ്മാര്‍ട് ഫോണുകള്‍ അടക്കം സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ വെബ് സൈറ്റ് രൂപീകരിക്കുന്നത് ഉചിതമായിരിക്കും
കൊച്ചി: ഓണ്‍ ലൈന്‍ പഠനസൗകര്യമില്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി.ഫോണുകളും ഇന്റര്‍നെറ്റ് ലഭ്യതയും ഇല്ലാത്തതിനാല്‍ പഠനം നടത്താന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഏതാനും വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.സ്മാര്‍ട്ട് ഫോണുകളും കംപ്യൂട്ടറും ഇല്ലാത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കും പഠനം നിഷേധിക്കപെടാന്‍ ഇടവരുത്തതരുതെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സ്മാര്‍ട് ഫോണുകള്‍ അടക്കം സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ വെബ് സൈറ്റ് രൂപീകരിക്കുന്നത് ഉചിതമായിരിക്കും.ഇത്തരത്തില്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ മുഖേനയോ നേരിട്ടോ ഇതില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. അതിലൂടെ ഇവര്‍ക്ക് സൗകര്യങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ ഉപകാരപ്രദമാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ഇക്കാര്യങ്ങളില്‍ 10 ദിവസത്തിനകം മറുപടി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.10 ദിവസത്തിനു ശേഷം ഹരജി വീണ്ടും കോടതി പരിഗണിക്കും.