ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര; കോട്ടയത്ത് നാളെ ഗതാഗത നിയന്ത്രണം, സ്‌കൂളുകള്‍ക്ക് അവധി

Update: 2023-07-18 17:14 GMT

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോവുന്നതിനാല്‍ നാളെ എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെ പുലര്‍ച്ചെ 4.30 മുതലാണ് നിയന്ത്രണം. മറ്റന്നാളും ഗതാഗത നിയന്ത്രണമുണ്ടാവും.

ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പോലിസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പോലിസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വ്യാഴാഴ്ച രാവിലെ ആറിന് പുതുപ്പള്ളിയില്‍ എത്തുന്ന വാഹനങ്ങള്‍ക്കുള്ള ഗതാഗത ക്രമീകരണങ്ങള്‍


തെങ്ങണയില്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്ന് ഇടത്തുതിരിഞ്ഞ് ചിങ്ങവനം വഴി പോവുക.തെങ്ങണയില്‍ നിന്നു മണര്‍കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നു കൈതേപ്പാലം വേട്ടത്തുകവല സ്‌കൂള്‍ ജങ്ഷനില്‍ നിന്നു തിരിഞ്ഞ് ഐഎച്ച്ആര്‍ഡി ജങ്ഷനിലെത്തി മണര്‍കാട് പോവുക. മണര്‍കാട് നിന്നു തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഐഎച്ച്ആര്‍ഡി ജങ്ഷനില്‍ നിന്നു തിരിഞ്ഞ് വേട്ടത്തുകവല സ്‌കൂള്‍ ജങ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോവുക.

    കറുകച്ചാല്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൈതേപ്പാലം വേട്ടത്തുകവല സ്‌കൂള്‍ ജങ്്ഷനില്‍ നിന്നു തിരിഞ്ഞ് ഐഎച്ച്ആര്‍ഡി ജങ്ഷനില്‍ എത്തി മണര്‍കാട് പോവുക. കോട്ടയത്ത് നിന്നു തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐഎച്ച്ആര്‍ഡി ജങ്ഷനില്‍ നിന്നു തിരിഞ്ഞ് വേട്ടത്തുകവല സ്‌കൂള്‍ ജങ്ഷനിലെത്തി കൈതേപ്പാലം വഴി തെങ്ങണ പോവുക. കഞ്ഞിക്കുഴി നിന്നും കറുകച്ചാല്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐഎച്ച്ആര്‍ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്‌കൂള്‍ ജങ്ഷനിലെത്തി കൈതേപ്പാലം വഴി തെങ്ങണ പോവുക.

Tags:    

Similar News