സുദാന്‍ രക്ഷാദൗത്യം: ആദ്യ സംഘം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക്

Update: 2023-04-27 04:01 GMT

ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ സുദാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപറേഷന്‍ കാവേരിയില്‍ ഡല്‍ഹിയിലെത്തിയ ആദ്യ സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. 19 മലയാളികള്‍ ഉള്‍പ്പെടെ 367 പേരുമായി സൗദി എയര്‍ലൈന്‍സ് വിമാനം രാത്രി ഒമ്പതോടെയാണ് ഡല്‍ഹിയില്‍ എത്തിയത്. സുദാനില്‍ നിന്ന് ജിദ്ദയിലെത്തിയ സംഘം വിശ്രമത്തിനു ശേഷം പ്രത്യേക വിമാനത്തിലാണ് യാത്ര ചെയ്തത്. സൗദി എയര്‍ലൈന്‍സ് എസ് വി 3620 വിമാനത്തിലായിരുന്നു യാത്ര. നേവിയുടെ ഐഎന്‍എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. കേന്ദ്ര മന്ത്രി വി മുരളീധരന്‍ നേതൃത്വം നല്‍കുന്ന ഉന്നതതല ദൗത്യസംഘമാണ് ജിദ്ദയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

    മലയാളികളെ സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ കേരളത്തിലേക്ക് എത്തിക്കും. ഡല്‍ഹിയിലും മുംബൈയിലും എത്തിക്കുന്ന മലയാളികള്‍ക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് സര്‍ക്കാര്‍ നല്‍കുമെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News