കുട്ടികളുടെ അശ്ലീല വീഡിയോ പ്രചാരണം; ബിജെപി ഐടി സെല്‍ കോ-ഓഡിനേറ്റര്‍ അറസ്റ്റില്‍

Update: 2020-10-05 07:39 GMT

പാലക്കാട്: കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി ഐടി സെല്‍ കോ-ഓഡിനേറ്ററെ അറസ്റ്റ് ചെയ്തു. ഓപറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിലാണ് ബിജെപി ആലത്തൂര്‍ മണ്ഡലം ഐടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ആലത്തൂര്‍ പെരുങ്കുളം അശ്വിന്‍ മുരളി(28)യെ പോലിസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ ചൂഷണം ചെയ്ത് നഗ്‌ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നത് വ്യാപകമണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഓപറേഷന്‍ പി ഹണ്ട് എന്ന പേരില്‍ സൈബര്‍ ഡോം പരിശോധന നടത്തിയത്.

    സംസ്ഥാന വ്യാപകമായി 326 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ 41 പേരേ അറസ്റ്റ് ചെയ്തിരുന്നു.പിടിയിലായവരില്‍ ഭൂരിഭാഗം പേരും ഐടി വിദഗ്ധരാണെന്നാണ് സൈബര്‍ ഡോം വ്യക്തമാക്കുന്നത്. പാലക്കാടും എറണാകുളം റൂറലിലുമാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാലക്കാട് ഒമ്പതു പേരെയും എറണാകുളത്ത് ആറുപേരെയും അറസ്റ്റ് ചെയ്തു. വിവിധ സ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍, ലാപ്‌ടോപ് ഉള്‍പ്പടെയുള്ളവ പിടിച്ചെടുത്ത് പരിശോധിച്ചുവരികയാണ്.

Operation P-Hunt: BJP IT Cell co-ordiantor arrested




Tags:    

Similar News