'നമ്മുടെ മൗനം നമ്മുടെ പങ്കാളിത്തമാണ്'; സിദ്ദീഖ് കാപ്പന് വേണ്ടി ശബ്ദമുയര്‍ത്തണമെന്ന് റാണാ അയ്യൂബ്

Update: 2021-10-01 18:28 GMT

ന്യൂഡല്‍ഹി: യുപിയിലെ യോഗി ഭരണകൂടം അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന സിദ്ദീഖ് കാപ്പന് വേണ്ടി ശബ്ദമുയര്‍ത്തണമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബ്. നാം മൗനമായിരിക്കുന്നത് ഭരണകൂട ഭീകരതക്ക് കൂട്ടു നില്‍ക്കുന്നതിന് തുല്ല്യമാണെന്നും റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു.

'നമ്മുടെ നിശബ്ദത നമ്മുടെ പങ്കാളിത്തമാണ്. സിദ്ദീഖ് കാപ്പന് വേണ്ടി ശബ്ദുമുയര്‍ത്തുക. അദ്ദേഹത്തിന് എതിരായ കുറ്റപത്രം കെട്ടിച്ചമച്ചതും ഇസ് ലാമോഫോബിക്കുമാണ്'. റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു.

സിദ്ദീഖ് കാപ്പനെ യുപി പോലിസ് ജയിലിലടച്ച് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് റാണാ അയ്യൂബിന്റെ പ്രതികരണം. ദലിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരായായി കൊല്ലപ്പെട്ട ഹത്രാസ് കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് യുഎപിഎ ഉള്‍പ്പടെ കരിനിയമങ്ങള്‍ ചാര്‍ത്തി ജയിലിലടക്കുകയായിരുന്നു. കള്ളക്കേസുകളും കെട്ടിച്ചമച്ച കുറ്റപത്രവും സമര്‍പ്പിച്ച് കാപ്പന്റെ മോചനം നീട്ടിക്കൊണ്ട് പോകാനാണ് യുപി ഭരണകൂടം ശ്രമിക്കുന്നത്.

Tags:    

Similar News