പാലക്കാട് കള്ളപ്പണ വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോര്‍ട്ട് തേടി

ഹോട്ടല്‍ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുമാണ് കലക്ടറോട് പ്രാഥമിക റിപോര്‍ട്ട് തേടിയത്. റിപോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍നടപടി.

Update: 2024-11-07 05:48 GMT

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കള്ളപ്പണ ആരോപണത്തില്‍ ജില്ലാ കലക്ടറോട് റിപോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുമാണ് കലക്ടറോട് പ്രാഥമിക റിപോര്‍ട്ട് തേടിയത്. റിപോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍നടപടി.

ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ കള്ളപ്പണം കണ്ടെത്താനെന്ന പേരില്‍ ചൊവ്വാഴ്ച രാത്രി 12നുശേഷം പൊലീസ് നടത്തിയ റെയ്ഡ് വന്‍വിവാദമായ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഇടപെടല്‍. അതിനിടയില്‍ പാലക്കാട്ടെ റെയ്ഡില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സിപിഎം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചാണ് വി ഡി സതീശന്‍ പരാതി നല്‍കിയിരിക്കുന്നത്.

Tags:    

Similar News