പാലത്തായി കേസ്: ഐജി ശ്രീജിത്തിനെതിരേ കാംപസ് ഫ്രണ്ട് പരാതി നല്‍കി

Update: 2020-07-20 12:22 GMT

കോഴിക്കോട്: പാലത്തായി ബാലികാ പീഡനക്കേസിന്റെ അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് പരാതി നല്‍കി. കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദിയാണ് സംസ്ഥാന പോലിസ് മേധാവി ലോക് നാഥ് ബെഹ്‌റയ്ക്കു പരാതി നല്‍കിയത്. ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ കേസ് സംബന്ധിച്ച് 2020 ജൂലൈ 20നു മുഹമ്മദ് ഹാദി എന്ന പേരില്‍ വിളിച്ചയാള്‍ക്ക് ഐജി ശ്രീജിത്തിന്റെ പേരില്‍ നല്‍കിയ മറുപടി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ശബ്ദസന്ദേശത്തില്‍ ഐജി ശ്രീജിത്താണെന്നു സ്വയം വെളിപ്പെടുത്തുകയും കേസ് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. തികച്ചും രഹസ്യമായി സൂക്ഷിക്കേണ്ട കാര്യങ്ങളാണ് സാധാരണ ഒരു പൗരനോട് എന്താണ് പേര് എന്നുമാത്രം അന്വേഷിച്ച ശേഷം വെളിപ്പെടുത്തുന്നത്. മാത്രമല്ല, പ്രതിഭാഗത്തിന് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്ന വിവരങ്ങളും വെളിപ്പെടുത്തുന്നുണ്ട്. പോക്‌സോ കേസില്‍ ഇരയായെ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വിധത്തിലുള്ള വിവരങ്ങള്‍ പുറത്തുവരുന്നതിലെ ദുരൂഹത അന്വേഷിക്കണം. സംഭവത്തില്‍ സന്ദേശം പുറത്തുവിട്ടത് ആരാണെന്നു കണ്ടെത്തണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


Tags:    

Similar News