പാലത്തായി കേസ്: ഐജി ശ്രീജിത്തിനെ നീക്കാന്‍ 'മുഖ്യമന്ത്രിക്ക് ഇമെയില്‍ അയക്കല്‍' കാംപയിന്‍

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ തുടക്കംകുറിച്ച കാംപയിനാണ് സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചിരിക്കുന്നത്.

Update: 2020-07-18 16:51 GMT

കോഴിക്കോട്: പാലത്തായി കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം ലഭ്യമായ വിവരങ്ങള്‍ പുറത്തുവിട്ട് കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് ഐപിഎസിനെ അന്വേഷണത്തില്‍ നിന്ന് അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ 'മുഖ്യമന്ത്രിക്ക് ഇമെയില്‍ അയക്കല്‍' കാംപയിന്‍.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ തുടക്കംകുറിച്ച കാംപയിനാണ് സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചിരിക്കുന്നത്. പാലത്തായ് പെണ്‍കുഞ്ഞിന് നീതി ലഭിക്കാതെ സോഷ്യല്‍ മീഡിയ വിശ്രമിക്കരുത് എന്ന ബാനറില്‍ Palathayi, POCSO ഹാഷ് ടാഗോടെയാണ് കാംപയിന്‍ പുരോഗമിക്കുന്നത്.

ഇതിനിടെ നൂറുകണക്കിന് പേരാണ് chiefminister@kerala.gov.in എന്ന മുഖ്യമന്ത്രിയുടെ ഇമെയില്‍ ഐഡിയിലേക്ക് ശ്രീജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് മെയില്‍ അയച്ചത്.

Tags:    

Similar News