ആയുധം താഴെവയ്ക്കാതെ ഇസ്രായേല്‍ സൈന്യം; വെസ്റ്റ് ബാങ്കില്‍ ഫലസ്തീനിയെ വെടിവച്ച് കൊന്നു

വെസ്റ്റ് ബാങ്കിലെ അല്‍ അമരി അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന അഹ്മദ് ഫഹദിനെയാണ് വെടിവെച്ച് കൊന്നത്.

Update: 2021-05-25 16:29 GMT
ആയുധം താഴെവയ്ക്കാതെ ഇസ്രായേല്‍ സൈന്യം; വെസ്റ്റ് ബാങ്കില്‍ ഫലസ്തീനിയെ വെടിവച്ച് കൊന്നു

വെസ്റ്റ്ബാങ്ക്: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ആയുധം താഴെ വെക്കാന്‍ കൂട്ടാക്കാതെ ഇസ്രായേല്‍ അധിനിവേശ സൈന്യം. ചൊവ്വാഴ്ച നടത്തിയ റെയ്ഡിനിടെ ഫലസ്തീനിയെ ഇസ്രായേല്‍ രഹസ്യ സേന വെടിവെച്ചുകൊന്നു. വെസ്റ്റ് ബാങ്കിലെ അല്‍ അമരി അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന അഹ്മദ് ഫഹദിനെയാണ് വെടിവെച്ച് കൊന്നത്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേലിലെത്തുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പാണ് സംഭവം.



 


വെടിയേറ്റ് ചോര വാര്‍ന്നാണ് ഫഹദ് മരിച്ചതെന്നും ആംബുലന്‍സ് സ്ഥലത്തെത്തുന്നതിന് മുന്‍പേ അദ്ദേഹം മരിച്ചെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഫലസ്തീനികളെ രഹസ്യമായി നിരീക്ഷിച്ച് അറസ്റ്റു ചെയ്യാനോ കൊല്ലാനോ പലപ്പോഴും ഫലസ്തീനികളുടെ വേഷം ധരിച്ച് രഹസ്യ പോലിസ് ഇത്തരത്തില്‍ റെയ്ഡുകള്‍ നടത്താറുണ്ട്. ഇത്തരത്തിലുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ രഹസ്യ യൂണിറ്റ് ആണ് വെടിവെച്ച് കൊന്നത്.

ഫഹദിനെ പലതവണ വെടിവെച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞത്.

Tags:    

Similar News