ഇസ്രായേല്‍ അധിനിവേശ സൈന്യം ഫലസ്തീന്‍ കൗമാരക്കാരനെ വെടിവച്ച് കൊന്നു

ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പതിനേഴുകാരനായ കാമില്‍ അലൗനയാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Update: 2022-07-04 05:37 GMT

റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ കൗമാരക്കാരനെ വെടിവച്ച് കൊന്നു. ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പതിനേഴുകാരനായ കാമില്‍ അലൗനയാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ജെനിന്‍ അഭയാര്‍ഥി ക്യാംപില്‍വച്ച് ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ നേരിട്ടുള്ള വെടിവയ്പില്‍ വയറിനും കൈക്കുമേറ്റ മുറിവിനെതുടര്‍ന്നാണ് കാമില്‍ അലൗന മരണത്തിന് കീഴടങ്ങിയത്.

അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്കുള്ള ജെനിന്‍ ഗവര്‍ണറേറ്റിലെ ജാബ എന്ന ഗ്രാമത്തില്‍വച്ചാണ് അലൗനക്ക് പരിക്കേറ്റതെന്ന് ഫലസ്തീന്‍ മെഡിക്കല്‍ സ്രോതസ്സ് എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ജബയില്‍ ഇസ്രായേല്‍ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ വയറ്റിലും കൈയിലും വെടിയേറ്റ അലൗനയെ

ശനിയാഴ്ചയാണ് ആശുപത്രിയില്‍ എത്തിച്ചത്. ജെനിനിലെ ഇബ്ന്‍ സിന മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരനെ 2003ല്‍ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു.

Tags:    

Similar News